ചേലക്കര : നാട്യൻചിറ കേരകക്കുന്ന് ഭാഗത്ത് കഴിഞ്ഞദിവസം മരം കയറ്റി വരുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞുകിടന്നിരുന്ന ലോറിക്ക് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ലോറിയിൽ തീപടർന്ന നിലയിൽ കാണുന്നത്. വടക്കാഞ്ചേരി അഗ്നിരക്ഷാസേന എത്തി തീ അണച്ചു. To advertise here, അപകടത്തിൽ മറിഞ്ഞ ലോറിയിൽ നിന്നും വൈദ്യുതി പ്രവഹിച്ചതാണ് ലോറിയിൽ തീപടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരമാണ് നാട്യൻചിറ കേരകക്കുന്നിൽ അപകടമുണ്ടായത്. ലോറി ഡ്രൈവറായ മേപ്പാടം സ്വദേശി ശിവൻ(45), തൊഴിലാളികളും വടക്കുംകോണം സ്വദേശികളുമായ മിഥുൻമോൻ (26), മണികണ്ഠൻ(50), രാജൻ(50), സതീഷ്(34) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. പാഴ്മരങ്ങളുമായി കേരകക്കുന്ന് ഇറക്കത്തിലൂടെ വരികയായിരുന്നു ലോറി. എതിർദിശയിൽ വന്ന സ്‌കൂട്ടറിന് വഴിയൊരുക്കുന്നതിനിടെ, നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ പാറക്കൂട്ടത്തിലേക്ക് ഇടിച്ചു വീണാണ് അപകടം ഉണ്ടായത്. ലോറി പൂർണമായും തകർന്നിരുന്നു. Published: 04 May 2026, 03:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

