അപകടഭീഷണിയായി റോഡരികിലെ കുഴി

അപകടഭീഷണിയായി റോഡരികിലെ കുഴി

M
MathrubhumiSource Link
അമ്പായത്തോട് : പാൽചുരം-ബോയ്സ് ടൗൺ ചുരത്തിൽ, റോഡരികിലെ ആഴമുള്ള കുഴി അപകടഭീഷണിയാകുന്നു. ആശ്രമം കവലയിലാണ് റോഡരികിൽ കുഴി രൂപപ്പെട്ടത്. മൂന്നടിയിലേറെ ആഴമുളള കുഴിയാണ് റോഡരികിലേത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുളള ചെറുവാഹനങ്ങൾക്ക് കുഴി വലിയ ഭീഷണിയാണ് ഉയർത്തുന്നത്. To advertise here, വലിയ വാഹനങ്ങൾ വശംകൊടുക്കാനായി റോഡരികിലേക്ക് വന്നാൽ കുഴിയിൽ അകപ്പെടാനുള്ള സാധ്യതയുമുണ്ട്. വലിയ വാഹനങ്ങൾ റോഡരികിലെ കുഴിയിൽ കുടുങ്ങിയാൽ ചുരംപാതയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമാകും. റോഡരികിലേത് വലിയ കുഴിയാണെന്ന് ഡ്രൈവർമാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ റോഡരികിലെ കുഴി രാത്രിയിൽ കാണാനും ബുദ്ധിമുട്ടാണ്. പ്ലാസ്റ്റിക്ക് കവർ ചുറ്റി ഒരു ഉണക്കക്കമ്പ് കുഴിയിൽവെച്ചത് മാത്രമാണ് ആകെയുളള സുരക്ഷാ മുന്നറിയിപ്പ്. ആശ്രമം കവലക്ക് സമീപത്തുതന്നെയുളള വലിയ ഇറക്കത്തിൽ മഴവെളളം കുത്തിയൊലിച്ച് റോഡരികിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ട് ഏറെ നാളായി. ഇതുവരെയായിട്ടും ഈ കുഴികൾ ബന്ധപ്പെട്ടവർ അടച്ചിട്ടില്ല. കേരള റോഡ് ഫണ്ട് ബോർഡാണ് ചുരം റോഡിലെ പ്രവൃത്തികൾ നടത്തേണ്ടത്. കെ.എസ്.ആർ.ടി. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ചുരം പാതയിലൂടെ ദിവസവും കടന്നുപോകുന്നത്. കൊട്ടിയൂർ ഉത്സവം തുടങ്ങുന്നതോടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാകും. ഇത്തവണ കർണാടക ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ഭക്തർ എത്തുമെന്നാണ് കരുതുന്നത്. ചുരം പാതയിലെ ആശ്രമം കവല ഭാഗത്ത് വാഹനങ്ങൾ അപകടത്തിപ്പെടുന്നത് പതിവാണ്. എത്രയും വേഗം റോഡരികിലെ കുഴികൾ അടയ്ക്കണമെന്നാണ് ആവശ്യം ഉയരുന്നത്. Published: 16 Mar 2026, 03:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അപകടഭീഷണിയായി റോഡരികിലെ കുഴി — Mathrubhumi | Boolokam | Boolokam