അപകടഭീഷണിയായി വൻമരങ്ങൾ

അപകടഭീഷണിയായി വൻമരങ്ങൾ

മാന്നാർ-ചെങ്ങന്നൂർ റോഡ് To advertise here, മാന്നാർ : മാന്നാർ-ചെങ്ങന്നൂർ റോഡിൽ കുട്ടമ്പേരൂർ ഇട്ടിനായർകടവ് പാലത്തിനു (മുട്ടേൽ പാലം) കിഴക്കുവശം റോഡിന്റെ ഇരുവശങ്ങളിലും നിൽക്കുന്ന കൂറ്റൻമരങ്ങൾ യാത്രക്കാരുടെ ജീവനു ഭീഷണിയാകുന്നു. ഏതുനിമിഷവും കടപുഴകിവീഴാവുന്ന അവസ്ഥയിലുള്ള മരങ്ങൾ യാത്രക്കാർക്കു വെല്ലുവിളിയാണ്. ഹൈടെൻഷൻ ലൈനുകൾക്കു മുകളിലേക്കു പടർന്നുനിൽക്കുന്ന ഭാരമേറിയ ചില്ലകൾ വൈദ്യുതാഘാതത്തിനും ഷോട്‌ സർകിറ്റിനും കാരണമാകാൻ സാധ്യതയേറെയാണ്. മരച്ചില്ലകൾതട്ടി വൈദ്യുതിക്കമ്പികൾ പൊട്ടിവീഴാനോ പോസ്റ്റുകൾക്ക് ബലക്ഷയമുണ്ടാകാനോ സാധ്യതയുണ്ട്. രാത്രികാലങ്ങളിൽ കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും ഭീതിയോടെയാണ് പോകുന്നത്. കഴിഞ്ഞദിവസം രാത്രി ഈ പാതയിലൂടെ യാത്രചെയ്ത എണ്ണയ്ക്കാട് സ്വദേശി കൊയ്‌തോടത്ത് സന്തോഷ് ജോർജും കുടുംബവും സഞ്ചരിച്ച കാറിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണുണ്ടായ അപകടം നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. വലിയൊരു ദുരന്തത്തിൽനിന്നാണ് കാർയാത്രക്കാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടത്. അപകടഭീഷണിയെക്കുറിച്ച് നാട്ടുകാർ പലതവണ അധികൃതർക്കു പരാതിനൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പരാതികൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുമ്പോഴും യാത്രക്കാരുടെ ജീവൻവെച്ച് പന്താടുകയാണെന്നാണ് നാട്ടുകാരുടെ വിമർശനം. ഒരു വലിയ ദുരന്തം നടന്നശേഷമേ അധികൃതർ ഉണർന്നു പ്രവർത്തിക്കൂവെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലം ആരംഭിക്കാനിരിക്കേ അടിയന്തരമായി ഇടപെട്ട് ഈ മരങ്ങൾ മുറിച്ചുമാറ്റി സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. മരങ്ങൾ വെട്ടണം തിരുവൻവണ്ടൂർ : വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. Published: 19 Apr 2026, 02:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അപകടഭീഷണിയായി വൻമരങ്ങൾ — Mathrubhumi | Boolokam | Boolokam