അടിമാലി-കുമളി ദേശീയപാതയിലെ കുത്തനെയുള്ള വളവിൽ അപകടം പെരുകുന്നു To advertise here, അടിമാലി : കുമളി ദേശീയപാതയിൽ ആയിരമേക്കറിന് സമീപം അപകടവളവിൽ സുരക്ഷാവേലി കെട്ടണം. മുന്നറിയിപ്പ് ബോർഡെങ്കിലും സ്ഥാപിക്കണം. അല്ലെങ്കിൽ ഇവിടെ ഇനിയും ചോരചിന്തും. മൂന്ന് മാസത്തിനിടെ ആറ് അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. ദേശീയപാതയിൽ 200 ഏക്കർ അമ്പലപ്പടിക്കും -ആയിരമേക്കറിനും ഇടയിൽ കല്ലമ്പലം ദേവീക്ഷേത്രത്തിന് സമീപത്താണ് കുത്തനെയുള്ള അപകട വളവ്. അടിമാലി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളാണ് കൂടുതലും ഇവിടെ അപകടത്തിൽപ്പെടുന്നത്. വള്ളപ്പടിയിൽനിന്ന് ആയിരമേക്കർ വരെ നേരെയുള്ള റോഡാണ്. ഇതിനിടയിൽ ഒരിടത്ത് മാത്രമാണ് വളവുള്ളത്. റോഡ് പരിചയമില്ലാത്തവർ ഈ വളവ് പ്രതീക്ഷിക്കില്ല. അത്യാവശ്യം വേഗത്തിൽ വരുന്നവർ അപകടത്തിൽപ്പെടും. ഡ്രൈവർമാർക്ക് കാണുന്ന രീതിയിൽ സൂചനാബോർഡ് വെച്ചാൽ കുറേയൊക്കെ പ്രശ്നം പരിഹരിക്കാം. സുരക്ഷാവേലിയും വേണം. ഇത്രയും അപകടം ഉണ്ടായിട്ടും ദേശീയപാതാ അധികൃതർ കണ്ടഭാവം നടക്കുന്നില്ല. വളവിൽ റോഡിന് വീതി കുറവാണ്. കാൽ നടയാത്രയ്ക്കുള്ള സൗകര്യം പോലുമില്ല. ഇവിടെ വാഹനാപപകടം ഉണ്ടാകുമ്പോൾ കാൽനടക്കാർക്കും ആപത്താണ്. കഴിഞ്ഞദിവസം ഇവിടെ കാർ മറിഞ്ഞിരുന്നു. Published: 01 Apr 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
