അപകടവളവ്; എന്നിട്ടുമെന്തേ ആരും ശ്രദ്ധിക്കാത്തത്

അപകടവളവ്; എന്നിട്ടുമെന്തേ ആരും ശ്രദ്ധിക്കാത്തത്

M
MathrubhumiSource Link
ചിറക്കടവ് : സംസ്ഥാനപാതയായ പുനലൂർ-പൊൻകുന്നം റോഡിലെ ചിറക്കടവ് എസ്.ആർ.വി.വളവ്; നിരന്തരം അപകടം നടന്നിട്ടും യാതൊരു മുന്നൊരുക്കവും അധികൃതർ സ്വീകരിക്കാത്തതെന്തേ? കൊടുംവളവിൽ മറ്റൊരു റോഡ് വന്നുചേരുന്നിടമാണിത്. ഇപ്പോൾ കാഞ്ഞിരപ്പള്ളി-മണിമല റൂട്ടിലെ നവീകരണപ്രവർത്തനംമൂലം ബസുകൾ പോകുന്നത് വളവിൽ വന്നുചേരുന്ന ഇടറോഡിലൂടെയാണ്. കഴിഞ്ഞദിവസം ഹൈവേയിൽനിന്ന് ഈ റോഡിലേക്ക് ബസ് തിരിഞ്ഞുകയറാൻ ശ്രമിക്കുമ്പോൾ കാറുമായി കൂട്ടിയിടിച്ചു. To advertise here, അതിന് മുൻപ് ഒട്ടേറെ വാഹനങ്ങളാണ് വളവിലും അതിന് സമീപമുള്ള നടപ്പാതയുടെ വേലിയിലും ഇടിച്ച് അപകടമുണ്ടായത്. ഹൈവേയിൽ അമിതവേഗത്തിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഇവിടെ മറ്റൊരു റോഡ് വന്നുചേരുന്നത് തിരിച്ചറിയാനാവുംവിധം ബോർഡുകളില്ല. അതിനാൽ വേഗം കുറയ്ക്കാതെയാണ് വളവിൽ ഇരുവശത്തേക്കും വാഹനങ്ങളുടെ പോക്ക്. ഇവിടെ റോഡിൽ വാഹനങ്ങൾ ബ്രേക്ക് ചെയ്ത് ചക്രങ്ങൾ ഉരഞ്ഞ പാടുകൾ കാണാം. മൂങ്ങത്ര ഭാഗത്തുനിന്നുള്ള ചെറിയ റോഡിലൂടെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് അതിജാഗ്രതയില്ലെങ്കിൽ ഹൈവേയിലൂടെ വരുന്ന വാഹനങ്ങളുമായി ഇടിക്കാൻ സാധ്യതയേറെയാണ്. സംസ്ഥാനപാതയായി നവീകരിച്ചപ്പോൾ വളവ് ഒഴിവാക്കാൻ പാകത്തിന് സ്ഥലമെടുപ്പ് പൂർത്തിയാക്കാത്തതാണ് മുഖ്യകാരണം. നിലവിലെ വളവിൽ മുന്നൊരുക്കനടപടി സ്വീകരിച്ചില്ലെങ്കിൽ അപകടങ്ങൾ തുടരുമെന്നുറപ്പ്. അടുത്തിടെ പഞ്ചായത്തംഗം വിഷ്ണു എസ്. നായർ കെ.എസ്.ടി.പി.അധികൃതർക്ക് പ്രശ്നപരിഹാരമാവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും നടപടിയൊന്നുമെടുത്തില്ല. രാത്രി വെളിച്ചക്കുറവുമൂലം വളവിന്റെ കാഠിന്യം ഡ്രൈവർമാർ തിരിച്ചറിയാത്തതും പ്രശ്നമാണ്. വളവിൽ മുന്നറിയിപ്പ് ബോർഡുകളും മറ്റ് സുരക്ഷാനടപടികളും സ്വീകരിക്കുകയും സമീപത്ത് ഉയരവിളക്ക് സ്ഥാപിച്ച് ഹൈവേയിലും ഇടറോഡിലും വെളിച്ചം എത്തിക്കുകയും വേണം. Published: 15 Mar 2026, 02:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അപകടവളവ്; എന്നിട്ടുമെന്തേ ആരും ശ്രദ്ധിക്കാത്തത് — Mathrubhu… | Boolokam