അപ്പുണ്ണിയെയുംകൊണ്ട് പാടവരമ്പിലൂടെ വിരണ്ടോടിയ പൂവാലിപ്പശുവിനെ പിടിച്ചുനിർത്തിയത് ആരാണെന്ന് അറിയണോ?

അപ്പുണ്ണിയെയുംകൊണ്ട് പാടവരമ്പിലൂടെ വിരണ്ടോടിയ പൂവാലിപ്പശുവിനെ പിടിച്ചുനിർത്തിയത് ആരാണെന്ന് അറിയണോ?

M
MathrubhumiSource Link
രമേശ്ചന്ദ്ര വര്‍മ ആര്‍. Last Updated: 18 March 2026, 10:30 AM IST വികൃതി ഉണ്ടാക്കിയ പൊല്ലാപ്പിന്റെ കഥ വായിച്ചോളൂ. ഒരുദിവസം അപ്പുണ്ണിയും അനിയത്തി അമ്മിണിയും സ്‌കൂൾ വിട്ട് വീട്ടിലേക്കു നടന്നുവരികയായിരുന്നു. പാടവരമ്പത്തുകൂടെയായിരുന്നു അവരുടെ നടത്തം. അപ്പോഴതാ നങ്ങേലിയമ്മയുടെ പൂവാലിപ്പശു പാടവരമ്പിലൂടെ നടന്നുവരുന്നു. പൂവാലിപ്പശു അടുത്തെത്തിയപ്പോൾ രണ്ടുപേരും ഒരുവശത്തേക്ക് മാറിനിന്നു. നല്ലവളായ പൂവാലിപ്പശു അവരെ ഒട്ടും ഉപദ്രവിക്കാതെ മുന്നോട്ടുനീങ്ങി. അപ്പോൾ വികൃതിക്കാരൻ അപ്പുണ്ണിക്ക് ഒരു തോന്നൽ. ''അമ്മിണീ, ഞാൻ പൂവാലിയുടെ വാലിൽ പിടിച്ചുവലിക്കാൻ പോകുകയാ!'', അപ്പുണ്ണി പറഞ്ഞു. അമ്മിണി എന്തെങ്കിലും പറയുംമുൻപേ അപ്പുണ്ണി പൂവാലിയുടെ വാലിൽ ഒറ്റവലി! പേടിച്ചുപോയ പൂവാലി പാടവരമ്പിലൂടെ ഓടെടാ ഓട്ടം. വാലിൽ പിടിച്ച അപ്പുണ്ണിക്കും കൂടെ ഓടേണ്ടിവന്നു. ''പൂവാലിപ്പശുവതാ ഓടെടാ ഓട്ടം അപ്പുണ്ണി പിന്നാലെ പിടിവിടാതോട്ടം പയ്യിന്റെ വാലിലെ പിടിവിട്ടാൽ വീഴും വീണാലൊ മേലാകെ മുറിവാകുമയ്യോ!'' അപ്പുണ്ണി പേടിച്ച് ഉറക്കെ കരയാൻ തുടങ്ങി. അപ്പോഴാണ് നങ്ങേലിയമ്മ ഒരു കെട്ട് പച്ചപ്പുല്ലും തലയിൽവെച്ച് അതുവഴി വന്നത്. പച്ചപ്പുല്ല് കണ്ടതും പൂവാലിപ്പശുവിന്റെ വായിൽ വെള്ളമൂറി. അവൾ വേഗം ഓട്ടം നിർത്തി നങ്ങേലിയമ്മയ്ക്കരികിലേക്കു ചെന്നു. നങ്ങേലി വേഗം കെട്ടഴിച്ച് പൂവാലിക്ക് പുല്ല് നൽകി. അവൾ തിരിഞ്ഞും മറിഞ്ഞും നോക്കാതെ കറുമുറെ പുല്ലു തിന്നു. അപ്പോഴേക്കും അപ്പുണ്ണി ഓടിത്തളർന്നിരുന്നു. ഇനിയൊരിക്കലും ഇങ്ങനെ വികൃതി കാട്ടില്ലെന്ന് അവൻ തീരുമാനിച്ചു. ''നല്ലവനാകും ഇനിയെന്നും ഇല്ലിനിമേലിൽ വികൃതികളും നല്ലതുമാത്രം ചെയ്താലേ എന്നും നല്ലത് വന്നീടൂ!'' എന്നിട്ട് ബാഗിൽ നിന്ന് ഒരു ഉഗ്രൻ പഴം പുറത്തെടുത്തു. അവന് തിന്നാൻ അമ്മ സ്‌കൂളിലേക്ക് കൊടുത്തയച്ചതായിരുന്നു അത്. അപ്പുണ്ണി പഴം പൂവാലിപ്പശുവിന് കൊടുത്തു. പൂവാലി സന്തോഷത്തോടെ പഴം കപ്പംകുപ്പം ശാപ്പിട്ടു. കൂട്ടുകാരേ, മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും നമ്മൾ സ്‌നേഹമുള്ളവരായിരിക്കണം കേട്ടോ. To advertise here, Content Highlights: A cautionary tale about the consequences of mischief., Highlights the importance of showing kindness to animals., Includes engaging rhyming verses for children., Delivers a positive moral lesson on empathy and responsibility. Published: 18 Mar 2026, 10:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അപ്പുണ്ണിയെയുംകൊണ്ട് പാടവരമ്പിലൂടെ വിരണ്ടോടിയ പൂവാലിപ്പശുവി… | Boolokam