പ്രവീണ Last Updated: 20 March 2026, 02:35 PM IST അന്നമോളുടെ നല്ല മനസ്സിന്റെ കഥ... വീട്ടിലേക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ ചിലപ്പോഴൊക്കെ അമ്മ റോമിയെ കടയിൽ വിടാറുണ്ട്. ചേട്ടൻ കടയിൽ പോവുകയാണെന്നു കേൾക്കുമ്പോൾ അനിയത്തി അന്ന ചിണുങ്ങാൻതുടങ്ങും. ''അമ്മേ ഞാനും പൊയ്ക്കോട്ടേ...'' അവളങ്ങനെ കൊഞ്ചി ചോദിക്കുമ്പോൾ അമ്മ സമ്മതിക്കാതിരിക്കുന്നതെങ്ങനെ! To advertise here, ''കൊഞ്ചിക്കണ്ണുനിറച്ചിട്ടന്ന മുന്നിൽ നിന്നു ചിണുങ്ങി അമ്മയ്ക്കതുകണ്ടലിവതു തോന്നി കവിളിലൊരുമ്മ കൊടുത്തു!'' അങ്ങനൊരു ദിവസം അവർ തിരികെ വരുന്ന വഴി ഒരു ബലൂൺവില്പനക്കാരൻ അപ്പൂപ്പൻ അവരെ കടന്നുപോയി. 'നല്ല ചന്തമുള്ള ബലൂണുകൾ!' അന്ന നോക്കിനിൽപ്പായി. അപ്പോഴാണ് അപ്പൂപ്പന്റെ തോൾസഞ്ചിയിൽനിന്ന് ഒരു തൊപ്പി താഴെ വീണത്. ''ഹും, ആ കീറത്തൊപ്പി അവിടെ കിടക്കട്ടെ!'', റോമി മുഖം ചുളിച്ചു. ''അപ്പൂപ്പന് വെയിൽ കൊള്ളാതെ തലയിൽ വെക്കാൻ ആകെയുള്ള തൊപ്പിയായിരിക്കും. അതില്ലാതെ അപ്പൂപ്പൻ വെയിൽ കൊണ്ട് തളർന്നുപോകില്ലേ...'', അന്ന ഓടിച്ചെന്ന് തൊപ്പിയുമെടുത്ത് അപ്പൂപ്പന്റെ പിന്നാലെ പാഞ്ഞു. അവൾ അപ്പൂപ്പന്റെ അടുത്തുചെന്ന് തൊപ്പി നീട്ടി. അപ്പൂപ്പന്റെ മുഖത്ത് വാത്സല്യം നിറഞ്ഞൊരു ചിരി വിരിഞ്ഞു. ഏറെ ഭംഗിയുള്ള ഒരു ബലൂൺ അപ്പൂപ്പൻ അന്നയ്ക്ക് കൊടുത്തു. അന്ന വേണ്ടെന്നു പറഞ്ഞിട്ടും അപ്പൂപ്പൻ അത് തിരികെ വാങ്ങിയില്ല. അവളുടെ കുഞ്ഞിക്കവിളിൽ സ്‌നേഹത്തോടെ ഒന്നു തൊട്ട് അപ്പൂപ്പൻ യാത്ര തുടർന്നു. അതുകണ്ട് റോമി നാണിച്ചുപോയി. ''നല്ലതു ചെയ്യും നന്മമനസ്സിന് കിട്ടീ നല്ലൊരു സമ്മാനം നന്മവിളങ്ങും കുഞ്ഞുമനസ്സിന് കിട്ടിയതാണാ സമ്മാനം!'' ബലൂണുമായി വീട്ടിലെത്തിയ അന്നയെ അമ്മ വഴക്കുപറഞ്ഞില്ല. ''ഇതെന്റെ കുഞ്ഞുമോളുടെ നല്ലമനസ്സിനു കിട്ടിയ സമ്മാനമല്ലേ!'' അമ്മ അവളെ ചേർത്തുപിടിച്ച് കവിളത്തൊരു ഉമ്മ കൊടുത്തു. Content Highlights: The Heartwarming Story of Anna’s Kindness and Her Magical Gift. Published: 20 Mar 2026, 02:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അപ്പൂപ്പനെ സഹായിച്ച അന്നമോൾക്ക് എന്ത് സമ്മാനം കിട്ടിയെന്നറിയണ്ടേ?
M
MathrubhumiSource Link
about 2 months ago