അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം: കാബൂളിൽ എട്ട് മരണം; ഡൽഹിയിലും പ്രകമ്പനം

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം: കാബൂളിൽ എട്ട് മരണം; ഡൽഹിയിലും പ്രകമ്പനം

M
MathrubhumiSource Link
ന്യൂസ് ഡെസ്ക് Last Updated: 04 April 2026, 08:11 AM IST പ്രതീകാത്മക ചിത്രം | Photo: X കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് കാബൂളിൽ വീട് തകർന്ന് വീണാണ് മരണം സംഭവിച്ചതെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂമിക്കടിയിൽ 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. To advertise here, അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് പുറമെ, പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ അഫ്ഗാനിസ്ഥാൻ പ്രകൃതിക്ഷോഭങ്ങൾക്ക്, പ്രത്യേകിച്ച് ഭൂചലനങ്ങൾക്ക് ഏറെ സാധ്യതയുള്ള ഇടമാണ്. പ്രതിവർഷം ശരാശരി 560 പേർ ഇവിടെ ഭൂചലനങ്ങളിൽ മരിക്കാറുണ്ട്. കഴിഞ്ഞ നവംബറിൽ ഇതേ മേഖലയിലുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 27 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് വീടുകൾ നശിക്കുകയും ചെയ്തിരുന്നു. Content Highlights: 5.9 magnitude earthquake hit the Hindu Kush region in 2026., 8 confirmed deaths reported in Kabul due to structural collapse., Tremors felt across Islamabad and New Delhi., Ongoing rescue operations managed by the National Disaster Management Authority., Afghanistan remains highly vulnerable to frequent seismic activities. Published: 04 Apr 2026, 08:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം: കാബൂളിൽ എട്ട് മരണം; ഡൽഹിയിലു… | Boolokam