അബുദാബിയിൽ കടൽ നിരീക്ഷണത്തിന് ഡ്രൈവറില്ലാ ബോട്ടുകൾ

അബുദാബിയിൽ കടൽ നിരീക്ഷണത്തിന് ഡ്രൈവറില്ലാ ബോട്ടുകൾ

M
MathrubhumiSource Link
പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി ഐ.ടി.സി. To advertise here, അബുദാബി : കടലിൽ സ്വയംനിയന്ത്രണ നിരീക്ഷണ ബോട്ടിന്റെ പരീക്ഷണയോട്ടത്തിന് തുടക്കമിട്ട് അബുദാബി. സമുദ്രമേഖലയിൽ സ്മാർട്ട് ഗതാഗതസംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി സംയോജിത ഗതാഗതകേന്ദ്രം (ഐ.ടി.സി.) ആണ് 23 അടി നീളമുള്ള സ്വയം നിയന്ത്രിത നിരീക്ഷണ ബോട്ട് പരീക്ഷിച്ചത്. അബുദാബി നിക്ഷേപ ഓഫീസ്, ബ്ലൂ ഗൾഫ് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് ഇന്റലിജന്റ് സിസ്റ്റംസ് കൗൺസിലിന്റെ മേൽനോട്ടത്തിലായിരുന്നു പരീക്ഷണം. മുസഫ പോലുള്ള കടൽത്തീര നിയന്ത്രണകേന്ദ്രങ്ങളിൽ നിന്നാണ് സ്വയം നിയന്ത്രണ കപ്പലുകൾ പ്രവർത്തിപ്പിക്കുക. ഇതിലൂടെ സമുദ്രമേഖലയിലെ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം സാധ്യമാകും. എമിറേറ്റിലെ സ്മാർട്ട് മൊബിലിറ്റി അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അബുദാബി മാരിടൈമുമായി സഹകരിച്ച് ജലപാതകളിലെ നിരീക്ഷണവും നിയമംനടപ്പാക്കലും ശക്തിപ്പെടുത്താൻ സ്വയംനിയന്ത്രിത ബോട്ടുകൾ കൂടുതൽ സഹായകമാവുമെന്നാണ് വിലയിരുത്തൽ. സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിനായി നിർമിത ബുദ്ധിയെയും സ്വയംനിയന്ത്രിത സംവിധാനങ്ങളെയും സമന്വയിപ്പിച്ച് 2026-ഓടെ സ്മാർട്ട് മൊബിലിറ്റിയുടെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമാക്കി അബുദാബിയെ മാറ്റുകയാണ് ലക്ഷ്യം. 2025-ന്റെ അവസാനത്തിൽ അഡ്നോക് ലോജിസ്റ്റിക്സ് ആൻഡ് സർവീസസ് ആദ്യ നിർമിതബുദ്ധി സ്വയംനിയന്ത്രിത കപ്പലുകൾ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. നൂതന റഡാറുകളും ക്യാമറാ സംവിധാനങ്ങളും ഘടിപ്പിച്ച നിരീക്ഷണ, പ്രതിരോധ ബോട്ടായ ഹൈഡ്രയെ അൽസീർ മറൈനും അവതരിപ്പിച്ചിരുന്നു. എഡ്ജി ഗ്രൂപ്പിന്റെ ഭാഗമായ അബുദാബി ഷിപ് ബിൽഡിങ്ങും നൂതനമായ പട്രോളിങ്, പ്രതിരോധ കപ്പലുകൾ നിർമിച്ചുവരുകയാണ്. സമുദ്ര സുരക്ഷയും നിരീക്ഷണവും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് യുമെക്സ് ഈവർഷം തുടക്കത്തിൽ നിർമിതബുദ്ധി സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ച ആളില്ലാ ജലോപരിതല കപ്പലുകളും പ്രദർശിപ്പിച്ചിരുന്നു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി പരിശോധനകളും പൊതുജന അവബോധവും ശക്തിപ്പെടുത്തുന്നതിനായി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും അബുദാബി ഹസാർഡസ് മെറ്റീരിയൽസ് മാനേജ്മെന്റ് കേന്ദ്രവും സേഫ്റ്റി പട്രോൾ, റഖീബ് പട്രോൾ എന്നിവയ്ക്കു തുടക്കം കുറിച്ചിരുന്നു. പ്രവർത്തനകാര്യക്ഷമത വർധിപ്പിക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും ജലപാതകളുടെയും തീരദേശ അടിസ്ഥാനസൗകര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള നയങ്ങളുടെ ഭാഗമാണിത്. Published: 05 May 2026, 01:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!