അബുദാബി : എമിറേറ്റിൽ കഴിഞ്ഞവർഷം പിടിച്ചെടുത്തത് 18 ലക്ഷം ദിർഹത്തിന്റെ വ്യാജ ഉത്പന്നങ്ങൾ. To advertise here, ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിൽ വ്യാജ ഉത്പന്നങ്ങൾ തടയുന്നതിനുമായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡിവലപ്മെന്റ് (എ.ഡി.ഡി.ഇ.ഡി.), അബുദാബി രജിസ്ട്രേഷൻ അതോറിറ്റി (എ.ഡി.ആർ.എ.) എന്നിവയുടെ കീഴിലുള്ള സംരംഭ മേഖലാ നിയന്ത്രണവിഭാഗം നടത്തിയ പരിശോധനകളിലായിരുന്നു വ്യാജ ഉത്പന്നങ്ങൾ പിടികൂടിയത്. കഴിഞ്ഞ വർഷം വിപണികളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളിൽനിന്ന് 31,759 പരാതികളാണ് അധികൃതർക്ക് ലഭിച്ചത്. അവയിൽ 83.5 ശതമാനം പരാതികളും സൗഹാർദപരമായി പരിഹരിച്ചു. മൊത്തം സംഘടിപ്പിച്ച 465 കാംപെയ്നുകളിൽ (2024-നെ അപേക്ഷിച്ച് 16.2 ശതമാനം വർധന) 16,748 പരിശോധനകൾ നടത്തിയിരുന്നു. 2024-ൽ നടത്തിയ പരിശോധനകളുടെ എണ്ണം 6,665 ആയിരുന്നു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് സ്ഥാപനങ്ങൾക്കെതിരേ 653 നടപടികൾ കൈക്കൊണ്ടപ്പോൾ 459 മുന്നറിയിപ്പുകളും നൽകി. കൂടാതെ നിയമ ലംഘനങ്ങൾക്കെതിരേ 15 ശില്പശാലകൾ, 51 യോഗങ്ങൾ എന്നിവയും 2025-ൽ സംഘടിപ്പിച്ചിരുന്നു. ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് 14 ശില്പശാലകളും അധികൃതർ നടത്തിയിരുന്നു. വിപണികൾ സുതാര്യമാണെന്നും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനായി അധികൃതർ ഈ വർഷവും പരിശോധനകൾ തുടരും. വിപണികളിൽ സുരക്ഷയും ഉത്പന്നങ്ങളുടെ ഗുണനിലവാരവും ഉയർത്തുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് എ.ഡി.ആർ.എ. ഡയറക്ടർ ജനറൽ മുഹമ്മദ് മുനിഫ് അൽ മൻസൂരി പറഞ്ഞു. Published: 22 Apr 2026, 01:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അബുദാബിയിൽ പിടിച്ചെടുത്തത് 18 ലക്ഷം ദിർഹത്തിന്റെ വ്യാജ ഉത്പന്നങ്ങൾ
M
MathrubhumiSource Link
18 days ago