അബുദാബിയിൽ പുതിയ രണ്ട് മേൽപ്പാലങ്ങൾ തുറന്നു

അബുദാബിയിൽ പുതിയ രണ്ട് മേൽപ്പാലങ്ങൾ തുറന്നു

M
MathrubhumiSource Link
അബുദാബി : അൽ റീം ദ്വീപിനെയും ശൈഖ് ഖലീഫ ബിൻ സായിദ് ഹൈവേയും (ഇ-12) ബന്ധിപ്പിക്കാൻ രണ്ടുപാലങ്ങൾ തുറന്നതായി അബുദാബി മുനിസിപ്പാലിറ്റി, ഗതാഗതവകുപ്പ് (ഡി.എം.ടി.) അധികൃതർ അറിയിച്ചു. To advertise here, മണിക്കൂറിൽ 7200 വാഹനങ്ങളെവരെ ഉൾക്കൊള്ളാൻശേഷിയുള്ള പാലം യാഥാർഥ്യമായതോടെ യാത്രാസമയം 15 മിനിറ്റുവരെ കുറയ്ക്കാനും കഴിയും. ഒന്നരക്കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന പാലങ്ങളിൽ കപ്പലുകൾക്ക് സുഗമമായി കടന്നുപോകാനാകും വിധം 12 'വി' ആകൃതിയിലുള്ള തൂണുകൾ, 71 തെരുവുവിളക്കുകൾ, കാൽനടയാത്രക്കാർക്കും സൈക്കിൾ ഉപയോക്താക്കൾക്കും പ്രത്യേക പാതകൾ എന്നിവയുൾപ്പെടുന്നു. 45 കോടി ദിർഹത്തിന്റെ പദ്ധതിയിലൂടെ അൽ റീം, സാദിയാത്ത് ദ്വീപുകൾക്കിടയിലും ഇ-12 -ലേക്കുള്ള യാത്രകളും സുഗമമാകുന്നു. കൂടാതെ ഹംദാൻ ബിൻ മുഹമ്മദ്‌ സ്ട്രീറ്റ്, മിനാ റോഡ് എന്നീ റോഡുകളിലെ ഗതാഗതക്കുരുക്കും കുറയ്ക്കും. സായിദ് തുറമുഖത്തെയും സാദിയാത്ത് ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചരക്ക് യു ടേൺ പാലത്തിലൂടെ ലോജിസ്റ്റിക്സ് സേവനങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്. എമിറേറ്റിൽ ഗതാഗതതടസ്സങ്ങൾ ഒഴിവാക്കാനും നഗരവികസനത്തെ പിന്തുണയ്ക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുമാണ് പദ്ധതി നടപ്പാക്കിയതെന്ന് ഡി.എം.ടി.യിലെ അടിസ്ഥാനസൗകര്യ വികസനവിഭാഗം ഡയറക്ടർ-ജനറൽ എൻജിനീയർ ഈസ മുബാറക് അൽ മസ്‌റൂഇ പറഞ്ഞു. Published: 22 Mar 2026, 01:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അബുദാബിയിൽ പുതിയ രണ്ട് മേൽപ്പാലങ്ങൾ തുറന്നു — Mathrubhumi |… | Boolokam