അബുദാബിയിൽ സന്തോഷക്കാലം

അബുദാബിയിൽ സന്തോഷക്കാലം

M
MathrubhumiSource Link
അബുദാബി : എമിറേറ്റിൽ ജനങ്ങളുടെ കുടുംബ സംതൃപ്തി, സുരക്ഷ എന്നിവയിലൂടെ സന്തോഷം നിറയുന്നുവെന്ന് കമ്യൂണിറ്റി ഡിവലപ്‌മെന്റ് വകുപ്പിന്റെ (ഡി.സി.ഡി.) ജീവിതനിലവാര സർവേ ഫലം. To advertise here, 2025-ൽ നടത്തിയ ആറാംഘട്ട കമ്യൂണിറ്റി സർവേയുടെ ഫലമായാണ് പ്രവാസികൾ ഉൾപ്പെടെ താമസക്കാർ സംതൃപ്തരാണെന്ന് കണ്ടെത്തിയത്. കുടുംബബന്ധങ്ങളിലെ കെട്ടുറപ്പും ആവശ്യമായ സേവനങ്ങളുടെ ലഭ്യതയും താമസക്കാരിൽ സന്തോഷ വർധനയ്ക്ക് കാരണമായി. 1,15,801 ആളുകളിലാണ് ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് കഴിഞ്ഞവർഷം സർവേ നടത്തിയത്. 2018-ൽ സമാന സർവേയിൽ പങ്കെടുത്തവരുടെ എണ്ണം 51,413 ആയിരുന്നു. നഗരത്തിലൂടെ രാത്രിയിൽ ഭയമില്ലാതെ തനിച്ച് നടക്കാൻ സാധിക്കുന്നുവെന്ന അഭിപ്രായക്കാർ 94.1 ശതമാനമാണ്. അബുദാബി സുരക്ഷിത നഗരമാണെന്ന് ഈ ഫലം വെളിവാക്കുന്നു. കുടുംബജീവിതത്തിലുള്ള സംതൃപ്തി 78.4 ശതമാനം രേഖപ്പെടുത്തിയപ്പോൾ മുൻവർഷം 70.9 ശതമാനമായിരുന്ന സാമൂഹികബന്ധങ്ങളിലുള്ള സംതൃപ്തി 75.8 ശതമാനമായി വർധിച്ചിട്ടിട്ടുണ്ട്. ജോലിയും ജീവിതവുമായുള്ള സംതുലിതാവസ്ഥ 46.8 ശതമാനത്തിൽനിന്ന് 51.1 ശതമാനമായി വർധിച്ചു. പാർപ്പിട സൗകര്യങ്ങളുടെ കാര്യത്തിൽ 71.5 ശതമാനം പേരും സംതൃപ്തരാണ്. ഈ വർഷം ഡി.സി.ഡി. സർവേയുടെ ഏഴാംഘട്ട തുടർച്ചയും ആരംഭിച്ചിട്ടുണ്ട്. ഈ മാസം തുടങ്ങി മൂന്നുമാസം നീണ്ടുനിൽക്കുന്ന സർവേയിലൂടെ താമസക്കാരുടെ ജീവിതനിലവാരം ഉൾപ്പെടെ മുഴുവൻ അഭിപ്രായങ്ങളും ശേഖരിക്കും. അബുദാബിയിൽ സന്തോഷകരമായ സാമൂഹിക ജീവിതം രൂപപ്പെടുത്തുന്നതിൽ ഡി.സി.ഡി. സർവേ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഡി.സി.ഡി. സ്ട്രാറ്റജിക് ആൻഡ് ഡിജിറ്റൽ അഫയേഴ്‌സ് ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അരീഫ് അൽ ഹമ്മദി പറഞ്ഞു. സർവേയിൽ കൂടുതൽപ്പേരുടെ സഹകരണം ആവശ്യമാണെന്നും അധികൃതർ അറിയിച്ചു. ജീവിതനിലവാരം മെച്ചപ്പെട്ടു Published: 30 Mar 2026, 01:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അബുദാബിയിൽ സന്തോഷക്കാലം — Mathrubhumi | Boolokam | Boolokam