അബ്ബന്നൂരിലെ കുട്ടിയാന വനംവകുപ്പിന്റെ സംരക്ഷണയിൽ തുടരുന്നു

അബ്ബന്നൂരിലെ കുട്ടിയാന വനംവകുപ്പിന്റെ സംരക്ഷണയിൽ തുടരുന്നു

അഗളി : അട്ടപ്പാടി അബ്ബന്നൂരിൽ പാറയിടുക്കിൽക്കുടുങ്ങി ഒറ്റപ്പെട്ട കാട്ടാനക്കുട്ടിയെ കൂട്ടാൻ നാലുദിവസം കഴിഞ്ഞിട്ടും അമ്മയാന എത്തിയില്ല. വനത്തിനകത്ത് ആനക്കുട്ടിയെ വനംവകുപ്പ് സംരക്ഷിക്കയാണ്. താത്കാലിമായി മരക്കമ്പുകൾകൊണ്ട് ചുറ്റും കെട്ടിയാണ് ആനക്കുട്ടിയെ സംരക്ഷിച്ചിരിക്കുന്നത്‌. To advertise here, അമ്മയാന എത്തിയാൽ മരക്കമ്പുകൾ തകർത്ത് ഉള്ളിൽക്കയറാനാവും. അതേസമയം കുട്ടിയാനയ്ക്ക്‌ തകർക്കാൻകഴിയാത്ത രീതിയിലുള്ള കൂടാണ്. അമ്മയാനയെത്തി കുട്ടിയാനയെ കൂടെക്കൂട്ടുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് വനംവകുപ്പ്. ചെവ്വാഴ്ചരാവിലെ ഏഴരയോടെ അബ്ബന്നൂർ വെള്ളറത്തോട്ടിലാണ് പാറയിടുക്കിൽ കാട്ടാനക്കുട്ടി കുടുങ്ങിയത്. അട്ടപ്പാടി റേഞ്ചോഫീസർ എൻ. സഫീറിന്റെ നേതൃത്വത്തിലാണ് ആനക്കൂട്ടിയെ രക്ഷിച്ചത്. സമീപത്തുണ്ടായിരുന്ന അമ്മയാനയ്ക്കൊപ്പം കുട്ടിയാനയെ ചേർക്കാൻ വനംവകുപ്പ് ശ്രമിച്ചെങ്കിലും അമ്മയാന എത്തിയില്ല. കാട്ടാനക്കുട്ടിക്ക് നിർജലീകരണമുണ്ടാകാതിരിക്കാൻ വനംവകുപ്പ് കരിക്കിൻവെള്ളം നൽകുന്നുണ്ട്. ലാക്ടോജൻ അടങ്ങുന്ന കൃത്രിമപ്പാലും നൽകുന്നുണ്ട്. രാത്രി കാട്ടാനക്കുട്ടിയെ നിരീക്ഷിക്കാൻ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ കുട്ടിയാനയ്‌ക്ക് മറ്റുള്ള ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അട്ടപ്പാടി റേഞ്ചോഫീസർ പറഞ്ഞു. Published: 18 Apr 2026, 03:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അബ്ബന്നൂരിലെ കുട്ടിയാന വനംവകുപ്പിന്റെ സംരക്ഷണയിൽ തുടരുന്നു… | Boolokam