നാദാപുരം : വിയർപ്പു തുന്നിയിട്ട കുപ്പായമാണ് അഭിജിത്തിന് നാദാപുരത്തെ അട്ടിമറിജയം. സ്കൂളിൽ പഠിക്കുന്ന കാലംമുതൽ കെ.എസ്.യു.വിനെ നെഞ്ചേറ്റിയവൻ. പടിപടിയായി ഉയർന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് പദംവരെയെത്തി. പദവിയെ അലങ്കാരമാക്കാതെ എണ്ണമറ്റ സമരങ്ങൾക്ക് നേതൃത്വംനൽകി. സമരസമയത്ത് ഏറ്റ ലാത്തിയടികൾക്ക് കണക്കില്ല. സമരഭരിതമായ ആ ജീവിതത്തിന് നാദാപുരം ജനത നൽകിയ സമ്മാനമായി തിളക്കമാർന്ന വിജയം. To advertise here, വലിയ രാഷ്ട്രീയപാര്യമ്പര്യമുള്ള കുടുംബത്തിൽനിന്നല്ല അഭിജിത്തിന്റെ വരവ്. ഗോഡ്ഫാദർമാരുമില്ല. സ്വന്തം കഴിവുകൊണ്ടുമാത്രം രാഷ്ട്രീയത്തിൽ മുന്നേറി. 2014-ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് വിദ്യാർഥിരാഷ്ട്രീയത്തിലെ ശ്രദ്ധേയനേട്ടമായി. വിദ്യാർഥി, യുവജന പ്രശ്നങ്ങളിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വംനൽകിയ അഭിജിത്ത് പിന്നീട് കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറിയായി. സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രസ്ഥാനത്തെ ശക്തമായ സമരസംഘടനയായി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. അഭിജിത്ത് 2021-ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ചെറുപ്പത്തിന്റെ പ്രസരിപ്പുതന്നെയാണ് നാദാപുരത്ത് അഭിജിത്തിന് തുണയായത്. വോട്ടർമാരിലേക്ക് ഇറങ്ങിച്ചെല്ലുന്ന ശൈലി അഭിജിത്തിനെ അയൽപക്കത്തെ പയ്യനാക്കി. സ്വന്തം സ്ഥാനാർഥിയെപ്പോലെയാണ് അഭിജിത്തിനെ മുസ്‌ലിംലീഗും ഏറ്റെടുത്തത്. ഇതും വിജയത്തിൽ നിർണായകമായി. Published: 05 May 2026, 04:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അഭിജിത്തിന് ഇത് വിയർപ്പ് തുന്നിയിട്ട കുപ്പായം...
M
MathrubhumiSource Link
about 2 hours ago