അഭിപ്രായംപറയാം, വീട്ടിൽപ്പോയി ചോദിക്കാൻ പറയില്ല; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വ്യവസ്ഥാപിതരീതി- കെ.സി

അഭിപ്രായംപറയാം, വീട്ടിൽപ്പോയി ചോദിക്കാൻ പറയില്ല; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വ്യവസ്ഥാപിതരീതി- കെ.സി

M
MathrubhumiSource Link
ന്യൂസ് ഡെസ്‌ക് Last Updated: 26 March 2026, 07:36 AM IST കെ.സി. വേണുഗോപാൽ, പിണറായി വിജയൻ | Phto: ANI തൃശ്ശൂർ: കോൺഗ്രസിൽ ആർക്കും എന്ത് അഭിപ്രായവും പറയാമെന്നും വീട്ടിൽപ്പോയി ചോദിക്കെന്ന് ആരും പറയില്ലെന്നും കെ.സി. വേണുഗോപാൽ എം.പി. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനൊക്കെ ഇവിടെ വ്യവസ്ഥാപിത രീതികളുണ്ട്. അക്കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ട. ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ. സുധാകരന്റെയും പി.ജെ. കുര്യന്റെയും അഭിപ്രായത്തെപ്പറ്റി തൃശ്ശൂരിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. To advertise here, വിലക്കയറ്റം കാരണം സംസ്ഥാനത്ത് ജനജീവിതം ദുരിതത്തിലാണ്. സർക്കാരിനെതിരേ ജനവികാരം അതിരൂക്ഷമാണ്. തദ്ദേശതിരഞ്ഞെടുപ്പിനെക്കാൾ മികച്ച വിജയം യു.ഡി.എഫ്. നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.നാമനിർദേശ പത്രികയിൽ സ്വത്തുവിവരം മറച്ചുവെച്ച ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെപേരിൽ തിരഞ്ഞെടുപ്പു കമ്മിഷന് പരാതിനൽകും. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുൻപ് മാർച്ച് 17-ന് ഈ വസ്തുവിന്റെപേരിൽ 5,02,085 രൂപ നികുതിയടച്ചത് രാജീവ് ചന്ദ്രശേഖർ തന്നെയാണ്. 2024-ലെ തിരഞ്ഞെടുപ്പിൽ ഈ വസ്തുവിന്റെ വിവരം സ്വത്തുവകകളിൽ ഉൾപ്പെടുത്തിയിരുന്നതുമാണ് -വേണുഗോപാൽ ചൂണ്ടിക്കാട്ടി. ബാർ ലൈസൻസ് നീട്ടൽ വലിയ അഴിമതി ക്ലാസിഫിക്കേഷൻ നോക്കാതെ ബാറുകളുടെ ലൈസൻസ് നീട്ടിക്കൊടുത്ത നടപടി കേരളംകണ്ട ഏറ്റവും വലിയ സംഘടിത അഴിമതിയാണ്. ബാറുകൾക്ക് അഞ്ചുവർഷത്തേക്കാണ് ലൈസൻസ്. ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ പരിഗണിച്ചാണ് ലൈസൻസ് പുതുക്കേണ്ടത്. ഇതിനായുള്ള നടപടികൾക്ക് കാത്തുനിൽക്കാതെ 200 ബാറുകൾക്കാണ് രഹസ്യമായി ലൈസൻസ് നീട്ടിക്കൊടുത്തത് -വേണുഗോപാൽ വിശദീകരിച്ചു. Content Highlights: Clarification on the democratic process for selecting Congress CM candidates., Allegations of organized corruption regarding the renewal of bar licenses in Kerala., Criticism of Rajeev Chandrasekhar for allegedly concealing property details., Optimistic outlook on UDF performance in upcoming elections. Published: 26 Mar 2026, 07:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഭിപ്രായംപറയാം, വീട്ടിൽപ്പോയി ചോദിക്കാൻ പറയില്ല; മുഖ്യമന്ത്… | Boolokam