അഭിമാന നേമം

അഭിമാന നേമം

M
MathrubhumiSource Link
ശക്തമായ ത്രികോണമത്സരം നടക്കുന്ന നേമത്ത് എൽ.ഡി.എഫിനായി നിലവിലെ പ്രതിനിധി വി. ശിവൻകുട്ടിയും യു.ഡി.എഫിനായി കെ.എസ്. ശബരീനാഥനും എൻ.ഡി.എ.യ്ക്കായി രാജീവ് ചന്ദ്രശേഖറും മത്സരിക്കുമ്പോൾ മൂന്നു മുന്നണികൾക്കും അത് അഭിമാനപ്പോരാട്ടം കൂടിയാണ്. കഴിഞ്ഞ തവണ ബി.ജെ.പി.യിൽനിന്നു സീറ്റ് തിരിച്ചുപിടിച്ചതും മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനവുമാണ് എൽ.ഡി.എഫ്. ഉയർത്തിക്കാട്ടുന്നത്. നിയമസഭയിലേക്ക് ഒരിക്കൽ കിട്ടിയ സീറ്റ് തിരികെപ്പിടിക്കാനുള്ള ശക്തമായ പ്രചാരണമാണ് ബി.ജെ.പി. നടത്തുന്നത്. എൽ.ഡി.എഫും ബി.ജെ.പി.യും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നുവെന്നതാണ് യു.ഡി.എഫിന്റെ പ്രചാരണായുധം. ഇതിനിടെ ആരോപണപ്രത്യാരോപണങ്ങളുമായുള്ള പത്രസമ്മേളനങ്ങളും സ്ഥാനാർഥികൾ നടത്തുന്നുണ്ട്.റിപ്പോർട്ട്: ആർ. ആതിര ചിത്രങ്ങൾ: എസ്. ശ്രീകേഷ് To advertise here, കേന്ദ്രമികവ് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ കേന്ദ്രസർക്കാരിന്റെ ഭരണമികവും വിവിധ പദ്ധതികളും ജനങ്ങളെ ഓർമിപ്പിച്ചാണ് എൻ.ഡി.എ. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം. തലസ്ഥാന കോർപറേഷൻ ഭരണം ബി.ജെ.പി.ക്ക് ലഭിച്ചതും സംസ്ഥാനാധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്നതും മുന്നണിയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നു. ‘‘വെറുതെ വോട്ട് വാങ്ങി പോകാനല്ല മത്സരിക്കുന്നത്. ജനപ്രതിനിധികൾ നാടിന്റെ സാധ്യതകൾ ഉപയോഗിക്കുന്നില്ല. വോട്ടർമാരുമായി ജനപ്രതിനിധികൾക്ക് സാമൂഹ്യകരാർ വേണം. വിജയിച്ചാൽ ചെയ്യാൻ പോകുന്ന കാര്യങ്ങളടങ്ങിയ വികസനരേഖ അടുത്ത ദിവസം പുറത്തിറക്കും’’ -രാജീവ് ചന്ദ്രശേഖർ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ ദിവസം രാവിലെ മേലാംകോട് ഉന്നതിയിലെത്തി വോട്ടർമാരെ കണ്ടു. പള്ളികൾ സന്ദർശിച്ച് നിസ്കാരത്തിനെത്തിയവരോട് വോട്ട് തേടി. വെള്ളയമ്പലം ബിഷപ്പ് ഹൗസും സന്ദർശിച്ചു. Published: 30 Mar 2026, 12:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഭിമാന നേമം — Mathrubhumi | Boolokam | Boolokam