അഭിഷേകിനെ പുറത്താക്കിയ സഞ്ജു ബ്രില്യൻസ്; റിവ്യൂ എടുക്കാൻ ക്യാപ്റ്റന് നിർദേശം, റീപ്ലേയിൽ എഡ്ജ്

അഭിഷേകിനെ പുറത്താക്കിയ സഞ്ജു ബ്രില്യൻസ്; റിവ്യൂ എടുക്കാൻ ക്യാപ്റ്റന് നിർദേശം, റീപ്ലേയിൽ എഡ്ജ്

ഹൈദരാബാദ്: ചെന്നൈ സൂപ്പർ കിങ്സിനായി ബാറ്റിങ്ങിൽ മാത്രമല്ല, ഡിആർഎസ് തീരുമാനത്തിലും തന്റെ മികവ് തെളിയിച്ച് സഞ്ജു സാംസൺ. ഇന്നിങ്‌സിന്റെ തുടക്കംമുതൽ ചെന്നൈ ബൗളർമാരെ തച്ചുതകർത്ത് മുന്നേറിയ ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയുടെ വിക്കറ്റ് വീഴാൻ കാരണമായത് സഞ്ജുവിന്റെ ശ്രദ്ധയും കൃത്യസമയത്തെ ഇടപെടലുമാണ്. To advertise here, തുടക്കംമുതൽ ചെന്നൈ ബൗളർമാരെ കടന്നാക്രമിച്ച് 15 പന്തിൽ അർധസെഞ്ചുറിയും തികച്ച് അഭിഷേക് കൂടുതൽ അപകടകാരിയാകുന്നതിനിടെയാണ് സഞ്ജുവിന്റെ നീക്കം ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. ജാമി ഓവർട്ടൺ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്ത് അഭിഷേകിന്റെ ബാറ്റിൽ തൊട്ടു തൊട്ടില്ല എന്ന നിലയിൽ വിക്കറ്റനു പിന്നിൽ സഞ്ജുവിന്റെ കൈകളിലെത്തി. പന്ത് പിടിച്ച സഞ്ജു ആദ്യം അപ്പീൽ ചെയ്‌തെങ്കിലും അത്ര ആവേശമില്ലായിരുന്നു. ബൗളറോ ഫീൽഡർമാരോ അതിൽ ഒരു എഡ്ജ് ഉണ്ടാകുമെന്ന് കരുതിയില്ല. അതിനാൽത്തന്നെ അവരാരും അപ്പീലിന് മുതിർന്നില്ല. എന്നാൽ, സഞ്ജു ഡിആർഎസ് എടുക്കാൻ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനോട് ആവശ്യപ്പെടുകയായിരുന്നു. സഞ്ജുവിന്റെ നിർബന്ധത്തിനു വഴങ്ങി ക്യാപ്റ്റൻ റിവ്യൂ എടുത്തു. തേർഡ് അംപയർ ദൃശ്യങ്ങൾ പരിശോധിച്ചതോടെ പന്ത് ബാറ്റിൽ കൊണ്ടെന്ന് വ്യക്തമായി. അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റ് ചെന്നൈ താരങ്ങൾ ആഘോഷമാക്കി. കമന്റേറ്റർമാരും സഞ്ജുവിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. 22 പന്തിൽ ആറ് ഫോറും നാലു സിക്‌സും പറത്തിയ അഭിഷേക് 59 റൺസെടുത്താണ് പുറത്തായത്. Content Highlights: Sanju Samson showcased elite game awareness by identifying a faint edge., Persuaded captain Ruturaj Gaikwad to review despite initial hesitation from fielders., Successfully dismissed the dangerous Abhishek Sharma who scored 59 off 22 balls., Strategic impact of the DRS call on the 2026 match momentum. Published: 19 Apr 2026, 11:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഭിഷേകിനെ പുറത്താക്കിയ സഞ്ജു ബ്രില്യൻസ്; റിവ്യൂ എടുക്കാൻ ക്… | Boolokam