അഭിഷേകിന്റെ 135 റൺസ്, നാലുവിക്കറ്റുമായി ഇഷാൻ മലിംഗ; ഡൽഹിയെ തകർത്ത് ഹൈദരാബാദ്

അഭിഷേകിന്റെ 135 റൺസ്, നാലുവിക്കറ്റുമായി ഇഷാൻ മലിംഗ; ഡൽഹിയെ തകർത്ത് ഹൈദരാബാദ്

ഹൈദരാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ തകർപ്പൻ ജയവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ്. 47 റൺസിനാണ് ജയം. ഹൈദരാബാദ് ഉയർത്തിയ 243 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റെടുത്ത ഇഷാൻ മലിംഗയാണ് ഡൽഹി ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. നേരത്തേ അഭിഷേക് ശർമയുടെ സെഞ്ചുറിയാണ് ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. താരം 68 പന്തിൽ നിന്ന് 135 റൺസെടുത്തു. ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസൻ എന്നിവരും മികച്ചുനിന്നു. To advertise here, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടേത് ഭേദപ്പെട്ട തുടക്കമായിരുന്നു. എട്ടുറൺസ് മാത്രമെടുത്ത് പതും നിസ്സങ്ക പുറത്തായെങ്കിലും നിതീഷ് റാണയും കെ.എൽ. രാഹുലും തകർത്തടിച്ചു. അതോടെ സ്‌കോർ ഉയർന്നു. ആറോവറിൽ 59-1 എന്ന നിലയിലായിരുന്നു ഡൽഹി. പവർപ്ലേക്ക് ശേഷം നിതീഷ് റാണ വേഗത്തിൽ റൺസ് കണ്ടെത്തി. എട്ടാം ഓവറിൽ ഡൽഹി 19 റൺസാണ് അടിച്ചെടുത്തത്. പിന്നാലെ റാണ ഫിഫ്റ്റിയും തികച്ചു. എന്നാൽ കെ.എൽ രാഹുൽ പുറത്തായത് ടീമിന് തിരിച്ചടിയായി. 23 പന്തിൽ നിന്ന് 37 റൺസെടുത്താണ് താരം മടങ്ങിയത്. പത്തോവറിൽ സ്‌കോർ 107 ലെത്തിയിരുന്നു. എന്നാൽ 11-ാം ഓവറിൽ കളിയുടെ ഗതി മാറി. ഇഷാൻ മലിംഗ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ ഡൽഹി വൻ പ്രതിരോധത്തിലായി. നിതീഷ് റാണയും(57) ഡേവിഡ് മില്ലറുമാണ് പുറത്തായത്. അതോടെ ഡൽഹിയുടെ റണ്ണൊഴുക്ക് കുറഞ്ഞു. 12 ഓവറിൽ ടീം 118 ൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സമീർ റിസ്‌വിയും ട്രിസ്റ്റൺ സ്റ്റബ്‌സും പൊരുതി. ഇരുവരും ചേർന്ന് 15 ഓവറിൽ ടീമിനെ 150 കടത്തി. എന്നാൽ കൂട്ടുകെട്ട് പൊളിച്ച് ഇഷാൻ മലിംഗ എസ്ആർഎച്ചിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 16 പന്തിൽ 27 റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്‌സാണ് പുറത്തായത്. ശേഷം റിസ്‌വി പോരാടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. താരം 28 പന്തിൽ 41 റൺസെടുത്ത് പുറത്തായി. ഒടുവിൽ 195 റൺസിന് ഡൽഹിയുടെ ഇന്നിങ്സ് അവസാനിച്ചു. ഹൈദരാബാദിനായി ഇഷാൻ മലിംഗ നാലുവിക്കറ്റെടുത്തു. ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 242 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന്റേത് തകർപ്പൻ തുടക്കമായിരുന്നു. ഓപ്പണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡും വെടിക്കെട്ടിന് തിരികൊളുത്തി. അതോടെ പവർപ്ലേയിൽ മികച്ച സ്‌കോറിലേക്ക് എസ്ആർഎച്ച് കുതിച്ചു. നാലോവർ അവസാനിക്കുമ്പോൾ 36 റൺസ് മാത്രമായിരുന്നു ടീമിന്റെ സ്‌കോർ ബോർഡിൽ. എന്നാൽ അഞ്ചാം ഓവർ മുതൽ അഭിഷേകിന്റെയും ഹെഡിന്റെയും താണ്ഡവം തുടങ്ങി. അഞ്ചാം ഓവറിൽ 20 റൺസാണ് പിറന്നത്. ഡൽഹി ബൗളർമാരെ ഇരുവരും ചേർന്ന് തലങ്ങും വിലങ്ങും പ്രഹരിച്ചു. ഒൻപതാം ഓവറിൽ അഭിഷേക് ഫിഫ്റ്റി നേടി. 25 പന്തിലാണ് അർധസെഞ്ചുറി. പിന്നാലെ ട്രാവിസ് ഹെഡ് പുറത്തായി. 26 പന്തിൽ നിന്ന് 37 റൺസെടുത്താണ് ഹെഡ് മടങ്ങിയത്. പത്തോവറിൽ 104-1 എന്ന നിലയിലവായിരുന്നു ഹൈദരാബാദ്. പിന്നീട് ഇഷാൻ കിഷനുമായി ചേർന്നാണ് അഭിഷേക് ഡൽഹി ബൗളർമാരെ പ്രഹരിച്ചത്. സിക്‌സറുകളും ഫോറുകളും ഒന്നിന് പിറകേ ഒന്നായി വന്നു. അതോടെ ഡൽഹി പ്രതിരോധത്തിലായി. അഭിഷേക് തകർപ്പൻ സെഞ്ചുറിയും കുറിച്ചു. പതിനഞ്ചാം ഓവറിലെ ആദ്യ രണ്ട് പന്തുകളും അതിർത്തികടത്തിയാണ് അഭിഷേക് സെഞ്ചുറി പൂർത്തിയാക്കിയത്. അതും 47 പന്തിൽ. പിന്നാലെ ഇഷാൻ കിഷൻ പുറത്തായി.13 പന്തിൽ 25 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നീട് ഹെന്റിച്ച് ക്ലാസന്റെ ഊഴമായിരുന്നു. അഭിഷേകുമായി ചേർന്ന് ക്ലാസൻ അടിച്ചുതകർത്തതോടെ സ്‌കോർ 242 ലെത്തി. അഭിഷേക് 68 പന്തിൽ നിന്ന് 135 റൺസെടുത്ത് പുറത്താവാതെ നിന്നു. ക്ലാസൻ 13 പന്തിൽ നിന്ന് 37 റൺസെടുത്തു. Content Highlights: Sunrisers Hyderabad vs Delhi Capitals, ipl match Published: 21 Apr 2026, 11:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഭിഷേകിന്റെ 135 റൺസ്, നാലുവിക്കറ്റുമായി ഇഷാൻ മലിംഗ; ഡൽഹിയെ… | Boolokam