വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിലെ പ്രധാന മുഖങ്ങളിൽ ഒരാളായ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, യുഎസിന്റെ പരമോന്നത അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുമോയെന്ന ഭീതിയിലാണെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 10-ന് പട്ടേൽ തന്റെ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടതായി ഏകദേശം വിശ്വസിച്ചിരുന്നു, കാരണം അദ്ദേഹത്തിന് എഫ്ബിഐയുടെ കമ്പ്യൂട്ടർ സംവിധാനത്തിൽ ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ല. തന്നെ പുറത്താക്കിയോന്ന് അറിയാനായി അദ്ദേഹം തന്റെ സഹായികളേയും സുഹൃത്തുക്കളെയും പരിഭ്രാന്തനായി വിളിച്ചതായി ദ അറ്റ്ലാന്റിക് റിപ്പോർട്ട് ചെയ്തു. സാങ്കേതിക പിഴവ് മൂലമാണ് ലോഗിൻ ചെയ്യാൻ കഴിയാത്തതിനുപിന്നിലെന്ന് പിന്നീട് കണ്ടെത്തി. To advertise here, പട്ടേലിന്റെ അമിത മദ്യപാനമാണ് അദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കിയേക്കാം എന്ന വിശ്വാസത്തിന് പിന്നിലെന്ന് ദ അറ്റ്ലാന്റിക് റിപ്പോർട്ട് ചെയ്തു. "പട്ടേൽ ഔദ്യോഗികമായി ഈ ഉന്നത പദവിയിൽനിന്ന് പുറത്തായെന്ന വാർത്ത കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്" എന്ന് പേര് വെളിപ്പെടുത്താത്ത ഒരു എഫ്ബിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. കാഷ് പട്ടേലിന്റെ പെരുമാറ്റത്തെക്കുറിച്ച് ഇരുപതിലധികം ആളുകളുമായി സംസാരിച്ചതായി റിപ്പോർട്ടിൽ അവകാശപ്പെടുന്നു. ട്രംപ് ഭരണകൂടത്തിനുള്ളിൽ പട്ടേലിന്റെ പകരക്കാരനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. നിരവധി എഫ്ബിഐ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, പട്ടേലിന്റെ മദ്യപാനം ഭരണകൂടത്തിന് നിരന്തരമായ ആശങ്കയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, പലപ്പോഴും വാഷിങ്ടണിലെ സ്വകാര്യ ക്ലബ്ബായ നെഡ്‌സിൽ അമിതമായി കാഷ് പട്ടേൽ മദ്യപിക്കാറുണ്ട്. വാരാന്ത്യങ്ങളിൽ പട്ടേലിന്റെ മദ്യപാനം ലാസ് വെഗാസിലെ പൂഡിൽ റൂമിൽ തുടരുന്നു. ഇത് യോഗങ്ങൾ മാറ്റിവെക്കുന്നതിലേക്ക് നയിച്ചിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം പല അവസരങ്ങളിലും പട്ടേൽ മദ്യലഹരിയിലായിരുന്നതിനാൽ അദ്ദേഹത്തെ ഉണർത്താൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. പട്ടേലിന്റെ ഭരണകാലം 'മാനേജ്മെന്റ് പരാജയം' എന്നും വ്യക്തിപരമായ പെരുമാറ്റം ദേശീയ സുരക്ഷയുടെ ദുർബലത എന്നും പരിഹസിക്കപ്പെടുന്നുണ്ട്. അതേസമയം യുഎസിലെ കുറ്റകൃത്യ നിരക്ക് നിയന്ത്രിച്ചതിന് പട്ടേലിന് അഭിനന്ദനവും ലഭിക്കുന്നുണ്ട്. Content Highlights: Kash Patel faced a false alarm regarding his termination due to an IT glitch in 2026., Reports highlight concerns over Patel's alleged excessive alcohol consumption., Internal discussions regarding a potential successor are reportedly underway within the administration., Patel's leadership is criticized as a management failure despite some success in crime rate control. Published: 18 Apr 2026, 02:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അമിതമദ്യപാനം, ജോലി പോകുമെന്ന ഭയം; ലോഗിൻ സാധിക്കാതെ വന്നതോടെ പരിഭ്രാന്തനായി കാഷ് പട്ടേൽ
M
MathrubhumiSource Link
22 days ago