അമിതമായ സമ്മർദം വയറിനെയും ബാധിക്കും, എങ്ങനെ പരിഹരിക്കാം?

അമിതമായ സമ്മർദം വയറിനെയും ബാധിക്കും, എങ്ങനെ പരിഹരിക്കാം?

M
MathrubhumiSource Link
ജീവിതത്തിൽ സമ്മർദമില്ലാതെ കടന്നുപോകുന്ന ദിവസങ്ങൾ ചുരുക്കമായിരിക്കാം. നമ്മുടെ മാനസികാവസ്ഥയെ മാത്രമാണോ സമ്മർദം ബാധിക്കുന്നത്? തീർച്ചയായും അല്ല, കുടലിനെയും(Gut health) അത് മോശമായി ബാധിക്കാറുണ്ട്. വിട്ടുമാറാത്ത സമ്മർദം ബ്ലോട്ടിങ്, ദഹനക്കേട് എന്നീ പ്രശ്‌നങ്ങൾക്ക് കാരണമാകും. സമ്മർദം നിങ്ങളുടെ ദഹനവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കുന്നത് ഈ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിർണായകമാണ്. To advertise here, എന്തുകൊണ്ടാണ് സമ്മർദം വയറിനെ ബാധിക്കുന്നത്? കുടലും തലച്ചോറും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് ഇതിന്റെ കാരണം. ഇത് നാഡീവ്യൂഹം, ഹോർമോണുകൾ, പ്രതിരോധ ശേഷി എന്നിവയെ ബന്ധിപ്പിക്കുന്ന രണ്ടു വഴികളിലൂടെ ഉള്ള ആശയവിനിമയ സംവിധാനമാണ്. സമ്മർദം ഉണ്ടാകുമ്പോൾ, നിങ്ങളുടെ ശരീരം കോർട്ടിസോൾ, അഡ്രിനാലിൻ പോലുള്ള ഹോർമോണുകൾ പുറത്തുവിടുന്നു. ഇത് നിങ്ങളുടെ കുടലിൻെറ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. ഈ ഹോർമോണുകൾ ദഹനം മന്ദഗതിയിലാക്കാനും, കുടലിലെ ബാക്ടീരിയകളെ (മൈക്രോബയോം) താളം തെറ്റിക്കാനും സാധ്യതയുണ്ട്. സമ്മർദം നിങ്ങളുടെ ദഹനവ്യവസ്ഥയിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും, ദഹനം സുഗമമായി നടക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി വേദന, വയറിളക്കം, മലബന്ധം എന്നിവ അനുഭവപ്പെട്ടേക്കാം. വിട്ടുമാറാത്ത സമ്മർദം കുടലിൽ ഇൻഫ്‌ളമേഷൻ ഉണ്ടാക്കുകയും പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവിനെ ബാധിക്കുകയും ചെയ്യും. സമ്മർദം വയറിനെ ബാധിക്കാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കാമെന്ന് നോക്കാം. ധ്യാനം, വ്യായാമം, ഉറക്കം എന്നിവയെല്ലാം ശ്രദ്ധിച്ച് സമ്മർദം കൈകാര്യം ചെയ്യുന്നത് നിർണായകമാണെങ്കിലും കഴിക്കുന്ന ഭക്ഷണത്തിനും കുടലിനെ ശാന്തമാക്കാൻ സഹായിക്കാനാകും. നാരുകളടങ്ങിയ ഭക്ഷണം  ഫൈബറടങ്ങിയ ഭക്ഷണം കുടലിന്റെ സുഖമമായ പ്രവർത്തനങ്ങൾക്ക് വളരെ നല്ലതാണ്. ഇത് ദഹനത്തെ സഹായിക്കുകയും കുടലിലെ നല്ല ബാക്ടീരിയകൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ കൂടുതൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവ ചേർക്കാൻ ശ്രമിക്കുക. ആപ്പിൾ, കാരറ്റ്, ഓട്‌സ്, പരിപ്പ് തുടങ്ങിയ ഭക്ഷണങ്ങൾ ലയിക്കുന്ന നാരുകളുടെ മികച്ച ഉറവിടങ്ങളാണ്. ഇത് നിങ്ങളുടെ ദഹനത്തെ നിയന്ത്രിക്കാനും വയറു ശാന്തമാക്കാനും സഹായിക്കും. പ്രോബയോട്ടിക് & പ്രീബയോട്ടിക് എന്നിവ  യോഗർട്ട്, കെഫീർ, കിംചി തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങളിൽ കാണപ്പെടുന്ന നല്ല ബാക്ടീരിയകളാണ് പ്രോബയോട്ടിക്‌സ്. ഇവ നിങ്ങളുടെ കുടലിലെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ സഹായിക്കും. വെളുത്തുള്ളി, ഉള്ളി, വാഴപ്പഴം, അസ്പരാഗസ് തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്രീബയോട്ടിക്‌സ് ഈ നല്ല ബാക്ടീരിയകൾക്ക് ഭക്ഷണമാണ്, അങ്ങനെ അവയുടെ ശക്തി വർധിപ്പിക്കുന്നു. ജലാംശം നിലനിർത്തുക  ദഹനത്തിന് വെള്ളം അത്യാവശ്യമാണ്. നിർജ്ജലീകരണം സംഭവിച്ചാൽ അത് ദഹനം മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്. ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുക. കായികപ്രവർത്തനങ്ങളിൽ മുഴുകുകയോ അല്ലെങ്കിൽ ചൂടുള്ള കാലാവസ്ഥയിൽ ആയിരിക്കുകയോ ചെയ്താൽ കൂടുതൽ വെള്ളം കുടിക്കുക. സംസ്‌കരിച്ചതും പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങൾ  ഇത്തരം ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക. സംസ്‌കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും ദോഷകരമായ ബാക്ടീരിയകൾക്ക് ഭക്ഷണം നൽകുകയും കുടലിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ മൈക്രോബയോമിനെ പിന്തുണയ്ക്കുന്ന, പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒമേഗ-3 ഫാറ്റി ആസിഡുകൾ  ഒമേഗ-3 വീക്കം കുറയ്ക്കുന്നതും നിങ്ങളുടെ കുടലിന് നല്ലതുമാണ്. സാൽമൺ, മത്തി, എന്നിവ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ മികച്ച ഉറവിടങ്ങളാണ്, അതുപോലെ ഫ്‌ളാക്‌സീഡ്, വാൽനട്ട് പോലുള്ള സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഓപ്ഷനുകളും തിരഞ്ഞെടുക്കാം. കഫീനും മദ്യവും  കഫീനും മദ്യവും കുടലിന്റെ പാളിയിൽ അസ്വസ്ഥതയുണ്ടാക്കുകയും സമ്മർദം മൂലമുള്ള ദഹന പ്രശ്‌നങ്ങൾ വഷളാക്കാനും ചെയ്യും. മിതത്വം പ്രധാനമാണ്, ഹെർബൽ ചായകൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുക   ഭക്ഷണം കഴിക്കുമ്പോൾ സമയമെടുത്ത് കഴിക്കുക. നന്നായി ചവച്ചരച്ച് കഴിക്കുക. പല ജോലികൾ ചെയ്യുന്നതിനിടക്ക് കഴിക്കാതിരിക്കാൻ ശ്രമിക്കുക. ശാന്തമായ ചുറ്റുപാട് ദഹനത്തെ സഹായിക്കുകയും ബ്ലോട്ടിങ്, ദഹനക്കേട് എന്നിവ തടയുകയും ചെയ്യും. Content Highlights: Explains the gut-brain axis connection and how stress hormones affect digestion., Lists actionable dietary changes like fiber intake and probiotics., Provides lifestyle modifications to reduce stress-induced inflammation., Offers guidance on foods to avoid for better gut comfort. Published: 01 Apr 2026, 03:46 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമിതമായ സമ്മർദം വയറിനെയും ബാധിക്കും, എങ്ങനെ പരിഹരിക്കാം? —… | Boolokam