അമിതവേഗത്തിലെത്തിയ ടിപ്പർ, സ്‌കൂൾ ബസിലും ലോറിയിലും ഇടിച്ചു; നാല് ഇരുചക്രവാഹനങ്ങൾ തകർന്നു

അമിതവേഗത്തിലെത്തിയ ടിപ്പർ, സ്‌കൂൾ ബസിലും ലോറിയിലും ഇടിച്ചു; നാല് ഇരുചക്രവാഹനങ്ങൾ തകർന്നു

M
MathrubhumiSource Link
അതിർത്തിയിൽ വീണ്ടും ടിപ്പർ അപകടം To advertise here, പാറശ്ശാല : അമിതവേഗത്തിലെത്തിയ ടിപ്പർലോറി നിയന്ത്രണംവിട്ട് റോഡിനു നടുവിൽ ലോറിയിലും സ്കൂൾ ബസിലും ഇടിച്ച് അപകടം. അപകടത്തിൽ റോഡരികിൽ സൂക്ഷിച്ചിരുന്ന നാല് ഇരുചക്രവാഹനങ്ങൾ തകർന്നു. ബുധനാഴ്ച രാവിലെ എട്ടുമണിയോടുകൂടി പാറശ്ശാലയ്ക്കുസമീപം പളുകലിലാണ് അപകടമുണ്ടായത്. കാരക്കോണം ഭാഗത്തുനിന്ന് പാറശ്ശാലയിലേക്കു വരുകയായിരുന്ന ടിപ്പർലോറിയാണ് അപകടത്തിൽപ്പെട്ടത്. പളുകൽ പഞ്ചായത്ത് ഓഫീസിനു മുന്നിലെ കുത്തനെയുള്ള ഇറക്കം അമിതവേഗതയിൽ ഇറങ്ങിവന്ന ടിപ്പർലോറി നിയന്ത്രണംവിട്ട് അതേദിശയിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന സ്കൂൾ ബസിനു പിന്നിലും എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന ചരക്കുലോറിയിലും ഇടിച്ചുനിൽക്കുകയായിരുന്നു. ടിപ്പർലോറിയുടെ അമിതവേഗമാണ് അപകടത്തിനു കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. പളുകലിലെ എ.ടി.എമ്മിനു മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന്റെ പിന്നിൽ ഇടിച്ച ടിപ്പർ, സ്കൂൾ ബസിനെ അൻപത് മീറ്ററോളം മുന്നോട്ടുനീക്കിയശേഷമാണ് എതിർദിശയിൽവന്ന ലോറിയിൽ ഇടിച്ചുനിന്നത്. എതിർദിശയിൽ അമിതവേഗത്തിൽ ടിപ്പർലോറി എത്തുന്നതുകണ്ട ലോറിഡ്രൈവർ റോഡിന്റെ വശത്തേക്കു ലോറി ഒതുക്കിയെങ്കിലും ലോറിയിലും സ്കൂൾ ബസിലുമായി ടിപ്പർലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ടു മുന്നോട്ടുനീങ്ങിയ സ്കൂൾ ബസ്, റോഡരുകിൽ പാർക്ക് ചെയ്തിരുന്ന നാല് ഇരുചക്രവാഹനങ്ങൾ തകർത്തു. വിദ്യാർഥികളെ കയറ്റുന്നതിനു തൊട്ടുമുന്നെയാണ് അപകടം നടന്നതെന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. രാപകൽ വ്യത്യാസമില്ലാതെ അതിർത്തിപ്രദേശത്ത് ടിപ്പർലോറികളുടെ മരണപ്പാച്ചിൽ തുടർച്ചയായി അപകടങ്ങൾ സൃഷ്ടിച്ചിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. Published: 19 Mar 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമിതവേഗത്തിലെത്തിയ ടിപ്പർ, സ്‌കൂൾ ബസിലും ലോറിയിലും ഇടിച്ചു;… | Boolokam