അമേരിക്കയിൽ കുട്ടികൾക്കിടയിൽ റോട്ടാവൈറസ് കേസുകൾ കൂടുന്നു, വാക്സിനേഷൻ കുറഞ്ഞത് കാരണം

അമേരിക്കയിൽ കുട്ടികൾക്കിടയിൽ റോട്ടാവൈറസ് കേസുകൾ കൂടുന്നു, വാക്സിനേഷൻ കുറഞ്ഞത് കാരണം

അമേരിക്കയിലെ കുട്ടികൾക്കിടയിൽ റോട്ടാവൈറസ് കേസുകൾ കൂടുന്നുവെന്ന് സിഡിസി( Centers for Disease Control and Prevention ). ജനുവരി മുതൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ വൈറസ് കേസുകൾ കൂടുന്നുണ്ടെന്ന് സ്റ്റാൻഫോർഡ് സർവകലാശാലയും എമോറി സർവകലാശാലയും സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തി. To advertise here, ദഹനനാളത്തിലെ അണുബാധയ്ക്ക് കാരണമാകുന്ന ഈ വൈറസ് പെട്ടെന്ന് പടർന്നുപിടിക്കുന്നതാണ്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്. വയറിലും ദഹനനാളത്തിലും വീക്കമുണ്ടാക്കുന്നതാണ് സങ്കീർണതകൾക്ക് കാരണമാകുന്നത്. റോട്ടാ വൈറസ് ബാധിതരായ കുട്ടികളിലെ പ്രധാന ലക്ഷണം കടുത്ത ഛർദിയും വയറിളക്കവുമാണ്. രോഗബാധിതരായവരുടെ മലവിസർജനവുമായി സമ്പർക്കത്തിലാവുക വഴിയാണ് രോഗം ബാധിക്കുന്നത്. വൈറസ് ശരീരത്തിൽ കയറി രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വയറിളക്കവും ഛർദിയും ഒരാഴ്ചയോളം നീണ്ടുനിന്നേക്കാം. ഛർദി, വയറിളക്കം എന്നിവയ്ക്കൊപ്പം പനി, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരാറുണ്ട്. ഛർദിയും വയറിളക്കവും കുട്ടികളിൽ നിർജലീകരണത്തിനും അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. രോഗപ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വാക്സിനേഷനാണ്. ഒപ്പം വ്യക്തി ശുചിത്വവും പ്രധാനമാണ്. മുൻകാലങ്ങളിൽ വാക്സിനേഷൻ നിരക്കുമൂലം കുറച്ചുകൊണ്ടുവന്നിരുന്ന രോഗമാണിതെന്ന് വിദഗ്ധർ പറയുന്നു. ഇരുപത് വർഷം മുമ്പ് ആദ്യത്തെ വാക്സിൻ പുറത്തിറക്കിയതിനു പിന്നാലെ തന്നെ രോഗനിരക്കിൽ കാര്യമായ കുറവ് വന്നിരുന്നു. Content Highlights: CDC reports a rise in Rotavirus cases among US children in 2026., The virus primarily affects children under five, causing severe vomiting and diarrhea. Published: 17 Apr 2026, 08:29 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമേരിക്കയിൽ കുട്ടികൾക്കിടയിൽ റോട്ടാവൈറസ് കേസുകൾ കൂടുന്നു, വ… | Boolokam