അമേരിക്കൻ കരുത്തായ എഫ്-35 ന് നേരെ ഇറാൻ പ്രഹരം? അടിയന്തരമായി നിലത്തിറക്കി

അമേരിക്കൻ കരുത്തായ എഫ്-35 ന് നേരെ ഇറാൻ പ്രഹരം? അടിയന്തരമായി നിലത്തിറക്കി

M
MathrubhumiSource Link
വാഷിങ്ടൺ: ഇറാനിൽ സൈനിക ദൗത്യം പൂർത്തിയാക്കി മടങ്ങുകയായിരുന്ന അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്-35 ന് നേരെ ആക്രമണം നടത്തിയെന്ന് ഇറാന്റെ അവകാശ വാദം. അജ്ഞാത കാരണങ്ങളാൽ തകരാറിലായ എഫ്-35 ലൈറ്റ്നിങ് II യുദ്ധവിമാനം മിഡിൽ ഈസ്റ്റിലെ യുഎസ് ബേസിൽ അടിയന്തരമായി ഇറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും പൈലറ്റിന്റെ നില തൃപ്തികരമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് അറിയിച്ചു. ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് ഇത്തരം ഒരു അത്യാധുനിക യുഎസ് വിമാനത്തിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടാകുന്നത് എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എന്നാൽ തകരാർ സംഭവിച്ചത് ഇറാന്റെ ആക്രമണത്തിലാണെന്ന് യുഎസ് സ്ഥിരീകരിച്ചിട്ടില്ല.  To advertise here, 10 കോടി ഡോളറിലധികം( ഏകദേശം 9,29,36,95,000 ഇന്ത്യൻ രൂപ) വിലമതിക്കുന്നതാണ് എഫ്-35 ലൈറ്റ്നിങ് II യുദ്ധവിമാനം. ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 16 അമേരിക്കൻ സൈനിക വിമാനങ്ങൾ നശിപ്പിക്കപ്പെട്ടതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 10 റീപ്പർ ഡ്രോണുകളും ആക്രമണങ്ങളിലോ അപകടങ്ങളിലോ പെട്ട മറ്റ് 6 വിമാനങ്ങളും ഉൾപ്പെടുന്നു. നിലവിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി എഫ്-35 വിമാനങ്ങൾ ഈ പോരാട്ടത്തിൽ വിന്യസിച്ചിട്ടുണ്ട്. എന്നാൽ ഈ തിരിച്ചടികൾക്കിടയിലും, ഇറാനുമായുള്ള യുദ്ധത്തിൽ തങ്ങൾ വ്യക്തമായ വിജയം നേടിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടു. അമേരിക്കയുടെ താൽപ്പര്യങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായാണ് യുദ്ധം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ എപിക് ഫ്യൂറി എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കം വളരെ കൃത്യതയുള്ളതും നിർണ്ണായകവുമാണെന്ന് അദ്ദേഹം പെന്റഗണിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അമേരിക്ക ഫസ്റ്റ് എന്ന നയത്തിൽ അധിഷ്ഠിതമായ ലക്ഷ്യങ്ങളിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന് നേരെ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ആക്രമണത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നൽകി. ഒന്നാം ദിവസം മുതൽ അമേരിക്കൻ പ്രസിഡന്റ് നൽകിയ അതേ ലക്ഷ്യങ്ങളോടെയാണ് സൈന്യം മുന്നോട്ട് പോകുന്നതെന്നും വിജയം ഉറപ്പാണെന്നും അദ്ദേഹം ആവർത്തിച്ചു. Content Highlights: A US F-35 fighter jet performs an emergency landing following a combat mission over Iran. Published: 20 Mar 2026, 09:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമേരിക്കൻ കരുത്തായ എഫ്-35 ന് നേരെ ഇറാൻ പ്രഹരം? അടിയന്തരമായി… | Boolokam