റോം: ഈസ്റ്റർ പ്രമാണിച്ച് പുതുപുത്തനായുണ്ടാക്കി പോളണ്ടിലേക്ക് കയറ്റിയയച്ച 12 ടൺ കിറ്റ്കാറ്റ് ചോക്‌ലെറ്റ് കള്ളന്മാർ കൊണ്ടുപോയി. മധ്യ ഇറ്റലിയിലെ ഉത്പാദനകേന്ദ്രത്തിൽനിന്ന് പൊളണ്ടിലേക്ക് ട്രക്കിൽ കൊണ്ടുപോകുംവഴിയാണ് അടിച്ചുമാറ്റൽ. To advertise here, ഇതുമൂലം ഈസ്റ്റർകാലത്ത് യൂറോപ്പിൽ കിറ്റ്കാറ്റ് ക്ഷാമമുണ്ടായേക്കുമെന്ന് മുന്നറിയിപ്പു നൽകിയിരിക്കുകയാണ് കിറ്റ്കാറ്റിന്റെ മാതൃകമ്പനിയായ നെസ്‌ലെ. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കള്ളന്മാർ ഇത് അനൗദ്യോഗികവഴിയിൽ യൂറോപ്യൻ വിപണിയിൽത്തന്നെ എത്തിച്ചേക്കുമെന്നും നെസ്‌ലെ വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ ഓരോ ചോക്‌ലെറ്റ് ബാറിലുമുള്ള സവിശേഷ ബാച്ച് കോഡ് സ്കാൻചെയ്താൽ അന്വേഷണോദ്യോഗസ്ഥർക്ക് ഇത് മനസ്സിലാക്കാം. അതേസമയം, ഈ സംഭവം ചോക്‌ലെറ്റ് വിതരണത്തെ ബാധിക്കാതിരിക്കുന്നതിന് വേണ്ട നടപടികൾ ആരംഭിച്ചതായി കിറ്റ്കാറ്റ് അധികൃതർ അറിയിച്ചു. മോഷണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അവർ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. Content Highlights: 12 tons of KitKat chocolate stolen during transit from Italy to Poland. Nestle warns of potential chocolate shortages during the Easter season. Investigation underway to track stolen goods via batch codes. Risk of illicit sale in the European market. Published: 30 Mar 2026, 07:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അമ്പട കിറ്റ്കാറ്റ് കള്ളാ..; കവർന്നത് ഇറ്റലിയിൽനിന്ന് പോളണ്ടിലേക്ക് കയറ്റിയയച്ച 12 ടൺ ചോക്‌ലെറ്റ്
M
MathrubhumiSource Link
about 1 month ago