അമ്പനാട് പാതയിൽ കാട്ടാനശല്യം രൂക്ഷം

അമ്പനാട് പാതയിൽ കാട്ടാനശല്യം രൂക്ഷം

M
MathrubhumiSource Link
തെന്മല :അമ്പനാട് പാതയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. തുടർച്ചയായ ദിവസങ്ങളിൽ അമ്പനാട് മിഡിൽ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കാട്ടാന രാത്രിയിൽ പാതയിൽ നിലയുറപ്പിക്കുന്നുണ്ട്. To advertise here, കഴിഞ്ഞദിവസം രാത്രി മിഡിൽ ഭാഗത്തെത്തിയ കാട്ടാന വാഹനമെത്തിയിട്ടും ഏറെനേരം റോഡിൽത്തന്നെ നിലയുറപ്പിച്ചു. അമ്പനാട് നിവാസികൾ എല്ലാ ആവശ്യങ്ങൾക്കും വനപാതയിലൂടെയും തോട്ടം മേഖലയിലൂടെയും 15 കിലോമീറ്ററോളം സഞ്ചരിച്ചുവേണം കഴുതുരുട്ടിയിലെത്താൻ. ആനകൾ തുടർച്ചയായി പാതയിൽ തമ്പടിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. അമ്പനാട് പാതയുടെ ഇരുവശത്തുമുള്ള കാടുനീക്കാത്തതും അപകടാവസ്ഥയുണ്ടാക്കുന്നുണ്ട്‌. കാടുവളർന്ന്‌ പാതയിലേക്കു കിടക്കുന്നത് ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുന്നു. അമ്പനാട്ടിൽനിന്ന് വിദ്യാർഥികൾ നെടുമ്പാറ സ്കൂളിൽ എത്തുന്നത്‌ ഈ പാതയിലൂടെയാണ്‌. Published: 01 Apr 2026, 01:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമ്പനാട് പാതയിൽ കാട്ടാനശല്യം രൂക്ഷം — Mathrubhumi | Boolokam | Boolokam