അമ്പുവിള-മാനാമ്പുഴ പാത തകർച്ച:പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

അമ്പുവിള-മാനാമ്പുഴ പാത തകർച്ച:പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

M
MathrubhumiSource Link
വാട്ടർ അതോറിറ്റിയുടെ അനാസ്ഥ To advertise here, ശാസ്താംകോട്ട :ജലജീവൻ പദ്ധതിയുടെ ഭാഗമായി പാത കുഴിച്ച് പൈപ്പിട്ടശേഷം തിരിഞ്ഞുനോക്കാത്ത വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ കുന്നത്തൂർ ഐവർകാലയിൽ പ്രതിഷേധം ശക്തമാകുന്നു. കളീക്കലേത്തുമുക്ക്, മിന്നൽമുക്ക്, ആറുതുണ്ടിൽ, മാനാമ്പുഴ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പാതയിലാണ് ഗതാഗതം ദുരിതത്തിലായിരിക്കുന്നത്. അമ്പുവിളയിലെ നിർദിഷ്ട കുന്നത്തൂർ-കരുനാഗപ്പള്ളി ജലശുദ്ധീകരണശാലയിൽനിന്ന്‌ മറ്റു സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിന് ഒന്നരവർഷംമുൻപ് പാത ആഴത്തിൽകുഴിച്ച് പൈപ്പിട്ട് മണ്ണുമൂടി. കോൺക്രീറ്റിങ്ങോ ടാറിങ്ങോ ചെയ്തില്ല. ക്രമേണ പൊട്ടിപ്പൊളിഞ്ഞ് മണ്ണും ഉരുളൻകല്ലുകളും പാതയിൽ നിരന്നു. ഫണ്ടില്ലെന്നുപറഞ്ഞ് വാട്ടർ അതോറിറ്റി കൈയൊഴിഞ്ഞതോടെ അഞ്ച് വാർഡുകളിലെ ജനങ്ങൾ യാത്രചെയ്യാൻ കഴിയാതെ ദുരിത്തിലായി. പാതയിൽ ചിതറിക്കിടക്കുന്ന കല്ലുകളിൽ കയറി ഇരുചക്രവാഹനങ്ങൾമറിഞ്ഞ് നിത്യേന അപകടങ്ങളായി. പൊടിശല്യവും രൂക്ഷമാണ്‌. സമരവുമായി നാട്ടുകാർ :അഞ്ച് വാർഡിലെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയിലൂടെ യാത്രചെയ്യാൻ കഴിയാതായതോടെ നാട്ടിൽ പ്രതിഷേധം ശക്തമാകുകയാണ്. അടുത്തിടെ നാട്ടുകാർ പല തലത്തിലും പാതയുടെ പണികൾക്കായി സമരം നടത്തി. പാത ഉപരോധം നടത്തിയായിരുന്നു ആദ്യ പ്രതിഷേധം. തുടർന്ന് വാട്ടർ അതോറിറ്റിയുടെ അമ്പുവിള ജലശുദ്ധീകരണശാല ഉപരോധിച്ച് പണികൾ തടഞ്ഞു. ഉടൻ പണി നടത്താമെന്ന് ഉറപ്പുനൽകി പ്രതിഷേധം തണുപ്പിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. അതോടെ വീണ്ടും പ്രതിഷേധത്തിന്റെ വഴിതുറന്നു. സി.പി.എം. ഐവർകാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനിയറെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി ഉപരോധിച്ചു. അടിയന്തരമായി പാതനിർമാണം പുനരാരംഭിക്കാമെന്ന സൂപ്രണ്ടിങ് എൻജിനിയറുടെ ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ലോക്കൽ സെക്രട്ടറി ജി. രാജേഷ്, ഏരിയ കമ്മിറ്റി അംഗം എസ്. ശശികുമാർ, ബ്ലോക്ക് പ്രസിഡന്റ് രശ്മി രഞ്ജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി, അംഗം രമണിയമ്മ, രാധാകൃഷ്ണപിള്ള, ഗിരിജാദേവി, ശരത്ത്, ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ഉറപ്പു പാലിച്ചില്ലെങ്കിൽ സമരവുമായി നീങ്ങാനാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമ്പുവിള-മാനാമ്പുഴ പാത തകർച്ച:പ്രതിഷേധം ശക്തമാക്കി നാട്ടുകാ… | Boolokam