ബെംഗളൂരു : ഓൾ ഇന്ത്യ കെ.എം.സി.സി. ഹെബ്ബാൾ-യലഹങ്ക ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മാതൃകയായി. പരിപാടിയിൽ പങ്കെടുത്ത നിഷാന്ത് മയൂരി തന്റെ അമ്മയുടെ ഓർമ്മയ്ക്കായി ആംബുലൻസ് സ്പോൺസർ ചെയ്യുന്നതായി പ്രഖ്യാപിച്ചു. എ.ഐ.കെ.എം.സി.സി.യുടെ സേവനപ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് അദ്ദേഹം ഈ കാരുണ്യപ്രവൃത്തിക്കായി മുന്നോട്ടുവന്നത്. എ.ഐ.കെ.എം.സി.സി. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് റഷീദ് അധ്യക്ഷത വഹിച്ചു. To advertise here, എസ്.ടി.സി.എച്ച്. സെക്രട്ടറി മുനീർ ഹെബ്ബാൾ മുഖ്യപ്രഭാഷണം നടത്തി. അഫ്‌സൽ മുഹമ്മദ്, അഷ്ഫാഖ്, ഫൈസൽ, സി.ടി.മഹ്‌മൂദ്, അനീസ് മുഹമ്മദ്, നസീർ, സലീം, സിയാദ്, ഇബ്രാഹിം, അൻവർ, സന്തോഷ്, സഫീർ, മുസ്തഫ, അയ്യൂബ് ഹസനി എന്നിവർ സംസാരിച്ചു. Published: 16 Mar 2026, 12:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അമ്മയുടെ ഓർമ്മയ്ക്ക് ആംബുലൻസ് സ്‌പോൺസർ ചെയ്ത് മകൻ
M
MathrubhumiSource Link
about 2 months ago