അയിരൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ പടേനി പഠനക്കളരി

അയിരൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ പടേനി പഠനക്കളരി

കോഴഞ്ചേരി : അയിരൂർ പുതിയകാവ് ഭഗവതീക്ഷേത്രത്തിൽ അടുത്ത വർഷത്തെ പടേനിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. To advertise here, ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ നടന്ന പടേനിക്കളരി ആരംഭത്തിൽ ആശാൻമാരും പടേനി കലാകാരന്മാരും ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു. തുള്ളൽ, പാട്ട്, തപ്പ് കളരികൾക്കാണ് തിരിതെളിഞ്ഞത്. സമ്പൂർണ പടേനി നടക്കുന്ന ഏറ്റവും പ്രധാന പടേനി തട്ടകമാണ് അയിരൂർ പുതിയ കാവ്. നൂറ്റാണ്ടുകൾക്കുശേഷം 2024-ലാണ് സമ്പൂർണ പടേനി ഇവിടെ പുനരുജ്ജീവിപ്പിച്ചത്. കുംഭ രേവതിക്ക് വലിയ പടേനി വരുംവിധം 28 ദിവസമാണ് ഇവിടത്തെ പടേനി. ആദ്യ 20 ദിവസം താവടി ഉൾപ്പെടെ എല്ലാ ചടങ്ങുകളോടെയും ചൂട്ടുപടേനി നടക്കും. അടവിയും പാനയും ഉൾപ്പെടെ പിന്നീടുള്ള എട്ടുദിവസം പ്രധാന കോലങ്ങളല്ലാം അനുഷ്ഠാനബദ്ധമായി തുള്ളി ഒഴിയും. കുംഭഭരണി നാൾ പകൽപ്പടേനി നടക്കും. മകരഭരണിക്ക് ആപ്പിണ്ടിവിളക്ക്, കുംഭഭരണി കഴിഞ്ഞ് പത്താമുദയം വരെ വിവിധ കരക്കാരുടെ നൂറ്റൊന്നുകലം പൂജ എന്നിവയും നടക്കും. കുംഭ രേവതിക്ക് കെട്ടുകാഴ്ച എഴുന്നള്ളത്തുമുണ്ട്. പുതിയകാവ് ശ്രീഭദ്രാ പടേനിസംഘത്തിന്റെ നേതൃത്വത്തിൽ നൂറോളം പേർ പടേനി പഠിക്കുന്നുണ്ട്. അവരിൽ പലരും എല്ലാ കോലങ്ങളും തുള്ളുന്ന വിധം മികച്ച കലാകാരൻമാരായി മാറിക്കഴിഞ്ഞു. കവിയൂർ ശ്രീഭദ്രാ പടേനി സംഘാംഗങ്ങളാണ് പരിശീലനം നൽകുന്നത്. പടേനിക്കും അവർ പൂർണമായും സഹകരിക്കുന്നു. കവിയൂർ ഓമനക്കുട്ടനാണ് കളരി ആശാൻ. തപ്പിലും പഠനക്കളരിയുണ്ട്. നാരങ്ങാനം രാധാകൃഷ്ണൻനായരാണ് തപ്പുകളരി നയിക്കുന്നത്. പടേനി കളരിയോടൊപ്പം വഞ്ചിപ്പാട്ടുകളരിക്കും തുടക്കംകുറിച്ചു. കോറ്റാത്തൂർ കൈതക്കോടി ദേവീവിലാസം പള്ളിയോടസമിതിയാണ് അതിന് നേതൃത്വം നൽകുന്നത്. വഞ്ചിപ്പാട്ട് ആചാര്യൻ അനിൽകുമാറാണ് കളരി ആശാൻ. Published: 23 Apr 2026, 02:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അയിരൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ പടേനി പഠനക്കളരി — Mathr… | Boolokam