അയ്യപ്പസേവാസംഘം വാർഷികം ആഘോഷിച്ചു

അയ്യപ്പസേവാസംഘം വാർഷികം ആഘോഷിച്ചു

M
MathrubhumiSource Link
കോയമ്പത്തൂർ : കോയമ്പത്തൂർ ശ്രീ അയ്യപ്പസേവാസംഘത്തിന്റെ 71-ാമത് വാർഷികം വിപുലമായി ആഘോഷിച്ചു. അയ്യപ്പക്ഷേത്രത്തിൽ നടന്നുവരുന്ന വാർഷികോത്സവഭാഗമായി നടത്തിയ പരിപാടി ഹിന്ദുധർമസ്ഥാപന വകുപ്പ് സംസ്ഥാന ഉപദേശകസമിതി അംഗം ടി. രാജ്‌കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ അധ്യക്ഷനായി. ജനറൽസെക്രട്ടറി കെ. വിജയകുമാർ, ഖജാൻജി സന്തോഷ്‌ നായർ, എം.പി. ഗോപാലകൃഷ്ണൻ, കെ. വേലായുധൻ, എസ്. ഭദ്രസ്വാമി, എം. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. To advertise here, ഉത്സവത്തിന്റെ ആറാംദിനമായ ഞായറാഴ്ച രാവിലെ കേളികൊട്ട്, താന്ത്രിക കർമങ്ങൾ, പറയെടുപ്പ്, ഉത്സവബലി എന്നിവ നടന്നു. വൈകീട്ട് തിരുവനന്തപുരം കലാക്ഷേത്രയുടെ ബാലെ അരങ്ങേറി. തിങ്കളാഴ്ച പള്ളിവേട്ട ആഘോഷിക്കും. മൂന്ന് ആന, വാദ്യമേളങ്ങൾ എന്നിവയോടെ രാത്രി പള്ളിവേട്ടയ്‌ക്ക് എഴുന്നള്ളും. Published: 23 Mar 2026, 01:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അയ്യപ്പസേവാസംഘം വാർഷികം ആഘോഷിച്ചു — Mathrubhumi | Boolokam | Boolokam