അയ്യപ്പസ്വാമി അത്തക്കാഴ്ചയ്ക്ക് അഴകാകും

അയ്യപ്പസ്വാമി അത്തക്കാഴ്ചയ്ക്ക് അഴകാകും

M
MathrubhumiSource Link
പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിലെ അത്തക്കാഴ്ചയ്ക്ക് പ്രദർശിപ്പിക്കുന്നതിനുള്ള അയ്യപ്പസ്വാമി കെട്ടുകാഴ്ച പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന്‌ ഘോഷയാത്രയായി കൊണ്ടുപോകുന്നു To advertise here, പന്തളം : ഏപ്രിൽ രണ്ടിന് കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന അത്തക്കാഴ്ചയ്ക്ക് അഴകായി അയ്യപ്പസ്വാമിയും ഇത്തവണയുണ്ടാകും. കടയ്ക്കാട് തെക്ക്, കുരമ്പാല വടക്ക് നീരൊഴുക്കിൽ ഭാഗത്തുനിന്ന്‌ കെട്ടിയെഴുന്നള്ളിക്കുന്ന പുലിവാഹനനായ അയ്യപ്പസ്വാമിയുടെ അനാച്ഛാദനവും സമർപ്പണവും ഞായറാഴ്ച നടന്നു. സ്വാമി അയ്യപ്പൻ കെട്ടുത്സവസമിതി പുതുതായി പണികഴിപ്പിച്ചതാണ് പൂർണമായും തടിയിൽ കൊത്തിയെടുത്ത ശിൽപ്പം. ഞായറാഴ്ച രാവിലെ ഏഴിന് വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണ പേടക വാഹകസംഘം ഗുരുസ്വാമി മരുതുവന ശിവൻകുട്ടി അനാച്ഛാദനം നടത്തി. വൈകീട്ട് കെട്ടുരുപ്പടി ഘോഷയാത്രയായി എം.സി. റോഡിലൂടെ കുരമ്പാലയിലെത്തിച്ചു. തുടർന്ന് സമർപ്പണ സമ്മേളനവും ശിൽപ്പിയെയും പണികൾ നടത്തിയവരെയും ആദരിച്ചു. സ്മരണിക പ്രകാശനവും നടന്നു. സ്വാമി അയ്യപ്പൻ കെട്ടുത്സവസമിതി പ്രസിഡന്റ് എൻ.കെ. പത്മേഷ്, സെക്രട്ടറി എൻ.ജി. രാജേഷ് കുമാർ, ഖജാൻജി എ. രാജീവ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. Published: 30 Mar 2026, 12:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അയ്യപ്പസ്വാമി അത്തക്കാഴ്ചയ്ക്ക് അഴകാകും — Mathrubhumi | Boo… | Boolokam