ഉപ്പുതറ : അയ്യപ്പൻകോവിൽ ഹിന്ദു ഏകതാ സമ്മേളനം നടന്നു. മാട്ടുക്കട്ടയിൽ നടന്ന സമ്മേളനം കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഏകത സ്വാഗതസംഘം ചെയർമാൻ വി.വി. മനോജ് കുമാർ അധ്യക്ഷനായി. To advertise here, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണവും ശിവഗിരി മഠം സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി. ഭാരവാഹികളായ സജിൻ കരുനാട്ട്, എം.എൻ. മോഹനൻ, രാജേഷ് സുകുമാരൻ, വിവിധ ഹിന്ദു സംഘടന നേതാക്കൾ എന്നിവർ പ്രസംഗിച്ചു. രാമപുരം ത്രയമ്പകം ഭജൻസിന്റെ രാഗധാരയും അവതരിപ്പിച്ചു. Published: 25 Mar 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
