വൈക്കം : ഗ്രാമാന്തരീക്ഷത്തിൽ അയ്യരുകുളത്തിനരികിലെ മരത്തണലിൽ ഒരുനാട്ടു ചന്ത വൈക്കം നഗരസഭയിലുണ്ട്. വിഷരഹിത പച്ചക്കറികളുടെ ചന്തയാണിത്. ടൂറിസം പരിപാടികളിലടക്കം നാട്ടുചന്ത കാഴ്ചയാകാറുണ്ടെങ്കിലും ഒരു ചെറിയ പ്രദേശത്തെ സാധാരണ കർഷകരുടെ നാടൻ ഉത്‌പന്നങ്ങൾക്ക് മാത്രമായാണ് ഈ നാട്ടുചന്ത. ഹരിതാരവം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഈ നാട്ടുചന്ത, വൈക്കം അയ്യർകുളങ്ങരയിലാണ്. ഫെബ്രുവരി 28-നാണ് ഹരിതാരവം കർഷകകൂട്ടായ്മ ഈ നാട്ടു ചന്തയ്ക്ക് തുടക്കമിട്ടത്. To advertise here, കഴിഞ്ഞ ചന്ത വിഷുച്ചന്തയായി തിങ്കളാഴ്ചയാണ് തുറന്നത്. വൈക്കം നഗരസഭ 11, 12, 13, 14 എന്നീ നാല് വാർഡുകളിലെ കർഷകരാണ് നാട്ടുചന്തയിൽ അവരുടെ നാടൻ ഉത്‌പന്നങ്ങൾ നേരിട്ട് എത്തിക്കുന്നത്. എല്ലാ ശനിയാഴ്ചയും രാവിലെ ഒൻപതുമണി മുതൽ 11 മണി വരെയാണ് ചന്തയുടെ സമയം. നാല് വാർഡുക1ളിലായി വീടുകളിലും അല്ലാതെയും ജൈവകൃഷി നടത്തുന്ന 190 കർഷകരാണ് നാട്ടുചന്തയിൽ ഉത്പന്നങ്ങളെത്തിച്ച് വില്പന നടത്തുന്നത്. ആഴ്ചയിൽ ഒരുദിവസം രണ്ട് മണിക്കൂർ നടത്തുന്ന ചന്തയിൽ പതിനായിരം രൂപവരെ വ്യാപാരം നടക്കുന്നുണ്ട്. നാട്ടിലെ കർഷകർക്ക് ന്യായമായ വിലയ്ക്കും, നാടിന് കുറഞ്ഞ വിലയിലും വിപണി ഒരുക്കിയാണ് ഹരിതാരവം കൂട്ടായ്മയുടെ ഈ നാട്ടുചന്തയുടെ പ്രവർത്തനം. നഗരസഭാ അംഗങ്ങളായ ബി. സുശീല, എ.സി. മണിയമ്മ, പി.കെ. വിജിമോൾ, രേണുക രതീഷ് എന്നിവർ ചന്തയിൽ കർഷകർക്ക് പിന്തുണയുമായി മുഴുവൻ സമയവുമുണ്ട്. കുടുംബശ്രീയുടെ ഉത്‌പന്നങ്ങളും ഈ നാട്ടുചന്തയിൽ കിട്ടും. ഹരിതാരവം പ്രസിഡന്റ് കെ.എം. നാരായണൻ നായർ, സെക്രട്ടറി പി.എൻ. സജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നാട്ടുചന്ത വീണ്ടും നാട്ടിലൊരുക്കിയത്. Published: 20 Apr 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അയ്യർകുളങ്ങരയിലെ ഹരിതാരവം; ജൈവപച്ചക്കറികളുടെ വിപണനകേന്ദ്രം
M
MathrubhumiSource Link
20 days ago