ന്യൂസ് ഡെസ്ക് Last Updated: 22 Apr 2026, 06:09 pm IST രാജ്നാഥ് സിംഗ്| Photo: ANI ന്യൂഡൽഹി: പാകിസ്താന് ശക്തമായ താക്കീതുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നുവരെ മറ്റൊരു രാജ്യത്തെയും അങ്ങോട്ട് ആക്രമിച്ചിട്ടില്ലെന്നും എന്നാൽ ഏതെങ്കിലും അയൽരാജ്യം പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ ഇന്ത്യയുടെ പ്രതികരണം 'ഡോട്ട്, ഡോട്ട്, ഡോട്ട്(...)' എന്നാണ് അദ്ദേഹം പറഞ്ഞത്. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്ത്യയ്‌ക്കെതിരെ നടത്തിയ ഭീഷണികൾക്ക് മറുപടിയായാണ് പരോക്ഷമായ ഈ താക്കീത്. ഇന്ത്യയുടെ സൈനികശക്തി മുൻപത്തേക്കാൾ കരുത്താർജ്ജിച്ചുവെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. To advertise here, ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പ്രതികരണം ഇന്ന് ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമാണെന്ന് മന്ത്രി വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷിക ദിനത്തിലാണ് രാജ്‌നാഥ് സിങിന്റെ പരാമർശങ്ങൾ. 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ 'മിനി സ്വിറ്റ്‌സർലൻഡ്' എന്നറിയപ്പെടുന്ന ബൈസരൻ താഴ്‌വരയിൽ പാക് ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. തുറസ്സായ സ്ഥലത്ത് അഭയം പ്രാപിക്കാൻ പോലും കഴിയാതെ ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതിനിടയിലാണ് ഭീകരർ ക്രൂരമായി വെടിയുതിർത്തത്. പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിയെക്കുറിച്ചും രാജ്‌നാഥ് സിങ് പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. 2025 മെയ് 7-ന് ആരംഭിച്ച ഓപ്പറേഷനിലൂടെ പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഭീകരതാവളങ്ങൾ ഇന്ത്യ തകർത്തു. ലഷ്‌കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളുടെ ലോഞ്ച് പാഡുകളാണ് ഇന്ത്യൻ സൈന്യം അന്ന് ലക്ഷ്യം വെച്ചത്. നമ്മുടെ സൈന്യം എന്താണ് ചെയ്തതെന്ന് എല്ലാവർക്കും അറിയാമെന്നും അത് പ്രത്യേകം പറയേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. Content Highlights: Defense Minister Rajnath Singh issues a stern warning to Pakistan regarding border security. Published: 22 Apr 2026, 06:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അയൽരാജ്യം പ്രകോപിപ്പിച്ചാൽ... 'ഡോട്ട്, ഡോട്ട്, ഡോട്ട്'; പഹൽഗാം വാർഷികത്തിൽ രാജ്‌നാഥ് സിങ്
M
MathrubhumiSource Link
18 days ago