അരകനാട് ശാസ്താവരവോടെ ഉത്സവം തുടങ്ങി

അരകനാട് ശാസ്താവരവോടെ ഉത്സവം തുടങ്ങി

M
MathrubhumiSource Link
അരുമന : അരകനാട് ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകൾ ശാസ്താവരവോടെ ആരംഭിച്ചു. അരകനാട് തലപ്പാറയിൽ ബുധനാഴ്ച ഉച്ചയോടെ ശാസ്താവരത്ത് ചടങ്ങ് നടന്നു. രാത്രി തലപ്പാറ ഇശക്കി അമ്മൻ ക്ഷേത്രത്തിൽ പ്രത്യേക പൂജയും പടുക്ക സമർപ്പണവും നടന്നു. അർധരാത്രിയോടെയാണ് അരകനാട് ക്ഷേത്രത്തിലേക്ക് ശാസ്താവരത്ത് നടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും കലാപരിപാടികളും നടക്കും. ഏപ്രിൽ രണ്ടിന് രാവിലെ പാരമ്പര്യ ആചാരപ്രകാരം ശാസ്താവിനെ തൃപ്പരപ്പിലേക്ക് എഴുന്നള്ളിക്കും. ഉച്ചയ്ക്ക് തൃപ്പരപ്പിൽ ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ഗോത്രവർഗക്കാരായ കാണി, കണിയാർ, കുറവർ സമുദായ പ്രതിനിധികളാണ് ക്ഷേത്രച്ചടങ്ങുകളും പൂജകളും നടത്തുന്നത്. To advertise here, Published: 26 Mar 2026, 01:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അരകനാട് ശാസ്താവരവോടെ ഉത്സവം തുടങ്ങി — Mathrubhumi | Boolokam | Boolokam