അരങ്ങുണർന്നു, നെടുമ്പനയ്ക്ക് ഇനി ഉത്സവകാലം

അരങ്ങുണർന്നു, നെടുമ്പനയ്ക്ക് ഇനി ഉത്സവകാലം

കൊട്ടിയം : ക്ഷേത്രകലകളുടെ അരങ്ങുണർന്നു. നെടുമ്പന ദേശത്തിനുത്സവമായി ചിറക്കരോട് ഭദ്രാഭഗവതിക്ഷേത്രത്തിൽ കലോത്സവത്തിന് തിരിതെളിഞ്ഞു. രാപകൽ നീളുന്ന വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കുംശേഷം 26 വരെ രാത്രി കലാപരിപാടികളും നടക്കും. To advertise here, ഞായറാഴ്ച മൂന്നാം ഉത്സവദിനത്തിൽ രാവിലെ ആറിന് സമൂഹ ഗണപതിഹോമത്തിനുശേഷം പൊങ്കാലയ്ക്ക് അഗ്നി പകരും. മേൽശാന്തി മുല്ലശ്ശേരിമഠം ഉണ്ണിക്കൃഷ്ണൻനമ്പൂതിരി ശ്രീകോവിലിനു മുന്നിലെ പണ്ടാരയടുപ്പിൽ അഗ്നി തെളിച്ചശേഷം ക്ഷേത്രമൈതാനത്ത് നിറഞ്ഞ പൊങ്കാല അടുപ്പുകളിലും അഗ്നി പകരും. ക്ഷേത്രത്തിൽനിന്ന്‌ വാദ്യമേളങ്ങളോടെ ശാന്തിക്കാരെത്തി പുണ്യാഹം തളിക്കുന്നതോടെയാണ് പൊങ്കാലനിവേദ്യം പൂർത്തിയാകുന്നത്. രാവിലെ പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവുമുണ്ട്. 6.30-ന് ദീപാരാധനയ്ക്കൊപ്പം ദീപക്കാഴ്ചയും ആകാശപ്പൂരവും ഉണ്ടാകും. 7.30-ന് നാട്യവിസ്മയം. തിങ്കളാഴ്ചയാണ് പുനപ്രഃതിഷ്ഠാവാർഷികം. രാവിലെ 7.15-നാണ് കലശപൂജയും കലശാഭിഷേകവും. രാത്രി ഏഴിന് പുഷ്പാഭിഷേകവും പൂമൂടലും, രാത്രി 8.30-ന് കലാസന്ധ്യ. Published: 19 Apr 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അരങ്ങുണർന്നു, നെടുമ്പനയ്ക്ക് ഇനി ഉത്സവകാലം — Mathrubhumi |… | Boolokam