ത്രിദിന തിരുനാളിന് കൊടിയേറ്റി To advertise here, കൊല്ലം : അരവിള ഇടവകയിലെ കാവനാട് പൂവൻപുഴ സെയ്‌ൻറ് ജോർജ് കുരിശടിയിൽ ത്രിദിന തിരുനാൾ തുടങ്ങി. ബിഷപ്പ് ഡോ. പോൾ ആൻറണി മുല്ലശ്ശേരി കൊടിയേറ്റും സമാരംഭ പൊന്തിഫിക്കൽബലിയും നിർവഹിച്ചു. വേസ്പരദിനമായ ബുധനാഴ്ച സായാഹ്ന തിരുകർമങ്ങൾക്ക് ഫാ. ജോൺ പോൾ നേതൃത്വം നൽകി. ഫാ. അനിൽ ജോസ് വചനധ്യാനം നടത്തി. വ്യാഴാഴ്ച രാവിലെ 10-ന് തീർഥാലയത്തിലെ സമൂഹബലി, ദിവ്യകാരുണ്യ ആരാധന, കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിവ നടത്തും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അരവിള ഇടവക ദേവാലയത്തിലെ പാദുകാവൽ ഉത്സവത്തിന് ഇടവകവികാരി ഫാ. ലാസർ എസ്.പട്ടകടവ് കൊടിയേറ്റും. കൊല്ലം രൂപത മുൻ ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ തിരുനാൾ പ്രാരംഭബലി അർപ്പിക്കും. തിരുനാൾദിനങ്ങളിൽ രാവിലെ 6.30-ന് പ്രഭാതപൂജ, വൈകീട്ട് 5.30-ന് സായാഹ്നബലി, ധ്യാനപ്രസംഗം എന്നിവ നടക്കും. 26-ന് ഇടവകദിനാചരണം. രാവിലെ ഏഴിന് രൂപത വിശ്വാസപരിശീലന മിഷൻ ഡയറക്ടർ ഫാ. ലിൻസൺ കെ. ആറാടൻ ദിനാഘോഷം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30-ന് സൺഡേ സ്കൂൾ വാർഷികം, െബഗളൂരു ധർമരാം കോളേജിലെ ഫാ. പ്രശാന്ത് ജോർജ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇടവകയിലെ കുട്ടികളുടെ കലാപരിപാടികൾ. 30-ന് സന്തമേശ. മേയ് രണ്ടിന് വൈകീട്ട് 6.30-ന് വേസ്പര ഫാ. മനോജ് ആൻറണി നയിക്കും. തുടർന്ന് വചനദൂത്, സന്ധ്യക്ക് ഏഴിന് ഊർ പ്രദക്ഷിണം. മൂന്നിന് രാവിലെ ഒൻപതിന് തിരുനാൾ സമാപനാഘോഷം. ബോധി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീൻ ഓഫ് സ്റ്റഡീസ് ഫാ. ജയന്ത് മേരി ചെറിയാൻ കപ്പൂച്ചിൻ ഉദ്ഘാടനം ചെയ്യും. ഫാ. ബേണി വർഗീസ് കപ്പൂച്ചിൻ സുവിശേഷവിചിന്തനം നൽകും. വൈകീട്ട് 5.30-ന് കൃതജ്ഞതാ ദിവ്യബലി, വചനസന്ദേശം, കൊടിയിറക്ക്.

അരവിള സെയ്‌ൻറ് ജോർജ് പള്ളിയിൽ പാദുകാവൽ തിരുനാൾ
M
MathrubhumiSource Link
17 days ago