അരുവിത്തുറ : സെയ്ന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ കൊടിയേറ്റി. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ കുർബാന അർപ്പിച്ചു സന്ദേശം നൽകി. തുടർന്ന് നടത്തിയ പുറത്തു നമസ്‌കാരത്തിന് കപ്പാട് ബനഡിക്ടൻ ആശ്രമാംഗം ഫാ. ക്ലമന്റ് എട്ടാനിയിൽ നേതൃത്വം നൽകി. പുറത്തു നമസ്‌കാരത്തിന് ശേഷം വടക്കേക്കര കുരിശുപള്ളിയിലേക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായി നടന്ന 101-പൊൻകുരിശുമേന്തിയുള്ള നഗരപ്രദക്ഷിണം വിശ്വാസപ്രഘോഷണത്തിന്റെ വേദിയായി. വ്യാഴാഴ്ച 6.45 നും എട്ടിനും കുർബാന, 9.30 തിരുസ്വരുപ പ്രതിഷ്ഠ, 10 ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ സുറിയാനി കുർബാന. തുടർന്ന് 12 നും 1.30 നും 2.45 നും 4.30 നും കുർബാന, 6.30-ന് തിരുനാൾ പ്രദക്ഷിണം, ആകാശവിസ്മയം. വെള്ളിയാഴ്ച 10-ന് തിരുനാൾ റാസക്ക് സീറോ മലബാർ സഭ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ കാർമികത്വം വഹിക്കും. 12.30 പകൽപ്രദക്ഷിണം. To advertise here, Published: 23 Apr 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അരുവിത്തുറ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി
M
MathrubhumiSource Link
17 days ago