രാമനാട്ടുകര : ആറുവരിപ്പാതയിലെ അറപ്പുഴ പഴയപാലം നിർമാണപ്രവർത്തനത്തിനുവേണ്ടി അടച്ചതോടെ പന്തീരാങ്കാവിൽനിന്ന് രാമനാട്ടുകര ഭാഗത്തേക്ക് ആറുവരിപ്പാതയിൽ വൻ ഗതാഗതക്കുരുക്ക്. പഴയപാലത്തിലെ നടപ്പാത മുറിച്ചുമാറ്റുന്ന ജോലിക്കുവേണ്ടിയാണ് മൂന്നുദിവസമായി പാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞത്. രാമനാട്ടുകരയിൽനിന്ന് പന്തീരാങ്കാവ് ഭാഗത്തേക്കുപോകുന്ന പാതയിൽ ഒരു വരിയിലൂടെയാണ് ഗതാഗതം ക്രമീകരിച്ചത്. പന്തീരാങ്കാവ് ഭാഗത്തുനിന്ന് ആറുവരിപ്പാതയിലൂടെ രാമനാട്ടുകര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അറപ്പുഴ പാലത്തിന് സമീപം എത്തുമ്പോൾ ഒരുവരിയായിട്ടാണ് പോകുന്നത്. ഇതാണ് ഗതാഗതക്കുരുക്കിന് കാരണം. എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങളും ആംബുലൻസടക്കം മറ്റുവാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെട്ട് വലയുകയാണ്. പാലത്തിൽ വലിയ യന്ത്രങ്ങൾ സ്ഥാപിച്ചുകൊണ്ട് രാത്രിയും പകലും നടപ്പാത മുറിക്കുന്ന പ്രവൃത്തി വേഗത്തിൽ നടക്കുകയാണെന്നും എത്രയുംപെട്ടെന്ന് പണി പൂർത്തിയാക്കി പാലം തുറക്കുമെന്നും കരാർകമ്പനി അധികൃതർ വ്യക്തമാക്കി. To advertise here, Published: 03 Apr 2026, 03:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അറപ്പുഴ പാലം അടച്ചു; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്
M
MathrubhumiSource Link
about 1 month ago