പുന്നപ്ര : അമ്മേ നാരായണ, ദേവീനാരായണ മന്ത്രങ്ങളുരുവിട്ട് ആയിരങ്ങൾ ദേശദേവതയായ അറവുകാട്ടമ്മയുടെ അനുഗ്രഹത്തിനായി തിരിപിടിച്ചു. പുന്നപ്ര അറവുകാട് ശ്രീദേവീക്ഷേത്രത്തിൽ പൂരമഹോത്സവത്തിന്റെ പത്താംദിനമായ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു തിരിപിടിത്തം. തമസ്സകറ്റി പ്രകാശം പരത്തുകയെന്ന വിശ്വാസത്തിലാണ് വ്രതനിഷ്ഠയോടെ ഭക്തർ തിരിപിടിക്കുന്നത്. To advertise here, കുളിച്ചീറനോടെ ഭക്തർ മണിക്കൂറുകൾക്കുമുൻപേ ബാരിക്കേഡിൽ നിറഞ്ഞിരുന്നു. ദീപാരാധനയ്ക്കുശേഷം ശ്രീകോവിലിൽനിന്നു കൊളുത്തിയ ദീപം ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തിൽ കൊടിമരച്ചുവട്ടിൽ കോൽത്തിരികളിലേക്കു പകർന്നതോടെ വഴിപാടുതുടങ്ങി. കത്തിച്ച കോൽത്തിരികളുമായി ഭക്തർ പ്രാർഥനയോടെ ക്ഷേത്രത്തിനു വലംവെച്ചു. ആഴിയിൽ തിരികൾ നിക്ഷേപിച്ചതോടെ ചടങ്ങുകൾ പൂർത്തിയായി. രാത്രി വൈകിയും തിരിപിടിക്കാനായി വിവിധദേശങ്ങളിൽനിന്നു ഭക്തരുടെ പ്രവാഹമായിരുന്നു. പൂരമഹോത്സവത്തിന്റെ ഭാഗമായി വണ്ടാനം ധർമശാസ്താക്ഷേത്രത്തിൽനിന്നു ആറാട്ടെഴുന്നള്ളിപ്പുനടന്നു. വഴിനീളെ ഭക്തർ നിറപറയും നിലവിളക്കുമായി ആറാട്ടിനു വരവേൽപ്പുനൽകി. ഏപ്രിൽ ആറിന് ഏഴാംപൂജയോടെയാണ് പൂരമഹോത്സവത്തിന്റെ ചടങ്ങുകൾ പൂർത്തിയാകുന്നത്. അന്ന് വടക്കൻ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ വലിയഗുരുതിതർപ്പണം നടക്കും. Published: 31 Mar 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അറവുകാട്ടമ്മയ്ക്ക് തിരിപിടിക്കാൻ ആയിരങ്ങൾ
M
MathrubhumiSource Link
about 1 month ago