അറസ്റ്റിലായവരിൽ ആ രണ്ടുപേരും, അതുലിന്റെ കൊലപാതകത്തിന് ജിം സന്തോഷിന്റെ കൊലപാതകവുമായി ബന്ധമുണ്ടോ ?

അറസ്റ്റിലായവരിൽ ആ രണ്ടുപേരും, അതുലിന്റെ കൊലപാതകത്തിന് ജിം സന്തോഷിന്റെ കൊലപാതകവുമായി ബന്ധമുണ്ടോ ?

M
MathrubhumiSource Link
കരുനാഗപ്പള്ളി: അതുൽ കൊലപാതകക്കേസിൽ പ്രധാന പ്രതികൾ പിടിയിലായെങ്കിലും അന്വേഷണം തുടരും. സംഭവത്തിനു പിന്നിലെ ഗൂഢാലോചനയാണ് ഇനി പ്രധാനമായും കണ്ടെത്തേണ്ടത്. ജിം സന്തോഷിന്റെ കൊലപാതകത്തിലെ പ്രതിയാണ് അതുൽ. എന്നാൽ അതുലിന്റെ കൊലപാതകത്തിന് ജിം സന്തോഷിന്റെ കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. To advertise here, ജിം സന്തോഷിന്റെ കൊലപാതകം നടന്ന ദിവസം അനീർ എന്നയാളെ വവ്വാക്കാവിൽവെച്ച് അതേ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. കൂടാതെ, വർഷങ്ങൾക്കുമുൻപ്‌ ഹുസൈനെ വീടുകയറി ആക്രമിച്ച സംഘത്തിലും അലുവാ അതുൽ ഉൾപ്പെട്ടിരുന്നു. അതുലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഘത്തിൽ ഇവർ രണ്ടുപേരുമുണ്ട്. അതുലിന്റെ കൊലപാതകത്തിന് ഈ സംഭവങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്‌. പ്രതികൾ സഞ്ചരിച്ച രണ്ടു വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ കൊലപാതകം നടത്തിയപ്പോൾ സംഘം ഉപയോഗിച്ചിരുന്ന കാറിന് ഹരിയാണ രജിസ്‌ട്രേഷനിലെ നമ്പരാണ് ഉണ്ടായിരുന്നത്. ഇത് വ്യാജനമ്പരാകാനാണ് സാധ്യത. ഈ വാഹനത്തിന്റെ ഉടമയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഈ കാറിൽനിന്ന്‌ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തിയിരുന്നു. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറിനെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്. 12 മണിക്കൂറിനുള്ളിൽ എല്ലാ പ്രതികളും പിടിയിൽ ജിം സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതിയും ഗുണ്ടാനേതാവുമായ അലുവാ അതുലിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 10 പ്രതികളെ പോലീസ് അറസ്റ്റ്‌ ചെയ്തു. കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ അനീർ (32), തഴവ കടത്തൂർ കരീപ്പള്ളി കിഴക്കതിൽ വിഷ്ണു (28), കടത്തൂർ വലിയത്ത് പടിഞ്ഞാറ്റതിൽ നൗഫൽ (30), കടത്തൂർ കുന്നേൽ വടക്കതിൽ ഹുസൈൻ (31), കുലശേഖരപുരം പുന്നക്കുളം കറവൻതറ കിഴക്കതിൽ ആഷിക് (27), കുലശേഖരപുരം കൊച്ചുവീട്ടിൽ ഷംനാദ് (30), പുലിയൂർവഞ്ചി വടക്ക് റഹിം മൻസിലിൽ മുഹമ്മദ് ഫൈസൽ ഖാൻ (29), കടത്തൂർ ഫാത്തിമാ മൻസിലിൽ അലി ഉമ്മർ (24), തേവലക്കര തടത്തിൽവീട്ടിൽ ഷിനു പീറ്റർ (31), കുലശേഖരപുരം കൊല്ലന്റയ്യത്ത് വീട്ടിൽ ആദിൽ മുഹമ്മദ് (21) എന്നിവരാണ് അറസ്റ്റിലായത്. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു അലുവാ അതുൽ. ശനിയാഴ്ച രാവിലെ 11-നുശേഷം പുതിയകാവിനു സമീപംവെച്ചാണ്‌ വെട്ടിക്കൊലപ്പെടുത്തിയത്. അനീർ, വിഷ്ണു, നൗഫൽ, ഹുസൈൻ, ആഷിക്, ഷംനാദ് എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഒളിവിൽപ്പോകാനടക്കം സഹായിച്ചവരാണ് അറസ്റ്റിലായ മറ്റുള്ളവർ. പ്രതികൾ എത്തിയ കാർ ഓടിച്ചത് ഷംനാദാണ്‌. ആക്രമണത്തിനുശേഷം ഈ വണ്ടി ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് സംഘം സ്ഥലംവിട്ടത്. സംഭവമറിഞ്ഞ ഉടൻ തിരുവനന്തപുരം റെയ്‌ഞ്ച് ഡി.ഐ.ജി. ഹിമചന്ദ്രനാഥിന്റെയും കൊല്ലം സിറ്റി പോലീസ് കമ്മിഷണർ എം. ഹേമലതയുടെയും മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. കരുനാഗപ്പള്ളി എ.സി.പി. സി. ജോണിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം അംഗങ്ങളും കരുനാഗപ്പള്ളി പോലീസും ചേർന്ന് സംഘങ്ങളായി തിരിഞ്ഞ് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. മണിക്കൂറുകൾക്കകം നൗഫൽ, ഷംനാദ്, ഷിനു പീറ്റർ, മുഹമ്മദ് ഫൈസൽ എന്നിവരെ കസ്റ്റഡിയിലെടുത്തു. നൗഫലിനെ ചോദ്യംചെയ്തപ്പോഴാണ് മറ്റു പ്രതികൾ രക്ഷപ്പെട്ടതായി വിവരം ലഭിച്ചത്. ഇവരുടെ വാഹനത്തിന്റെ സഞ്ചാരം പോലീസ് നിരീക്ഷിച്ചു. ഒടുവിൽ മുണ്ടക്കയത്തുവെച്ച് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണു, അനീർ, ഹുസൈൻ, ആഷിക് എന്നിവരെ കോട്ടയം പോലീസിന്റെ സഹായത്തോടെ പിടികൂടി. തുടർന്ന് ആദിൽ, അലി ഉമ്മർ എന്നിവരെയും കസ്റ്റിഡിയിലെടുത്തു. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Content Highlights: Investigation shifts focus to identifying the conspiracy behind the murder., Police suspect a connection between Athul's death and previous criminal activities., Two vehicles seized, including one with a suspected fake Haryana registration number., Weapons, including long swords, recovered from the crime scene vehicle. Published: 16 Mar 2026, 10:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അറസ്റ്റിലായവരിൽ ആ രണ്ടുപേരും, അതുലിന്റെ കൊലപാതകത്തിന് ജിം സ… | Boolokam