അറസ്റ്റ് ഭയന്ന് രക്ഷപ്പെടാൻ നീക്കം, കാർ തടഞ്ഞ് SIT; പോലീസുകാർ പോലുമറിഞ്ഞില്ല, എല്ലാം അതീവരഹസ്യം

അറസ്റ്റ് ഭയന്ന് രക്ഷപ്പെടാൻ നീക്കം, കാർ തടഞ്ഞ് SIT; പോലീസുകാർ പോലുമറിഞ്ഞില്ല, എല്ലാം അതീവരഹസ്യം

M
MathrubhumiSource Link
ന്യൂസ് ഡെസ്ക് Last Updated: 01 April 2026, 04:59 AM IST ജനുവരിയിൽ ഫോർട്ട്‌ കൊച്ചിയിലെ സിനിമാ സെറ്റിലെ കാരവനിൽ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. എറണാകുളം സിറ്റി പോലീസ് കമ്മിഷണർക്കാണ് പരാതി ലഭിച്ചത്. കമ്മിഷണറുടെ നിർദേശപ്രകാരം എറണാകുളം നോർത്ത് വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. • സംവിധായകൻ രഞ്ജിത്തിനെ കൊച്ചിയിൽനിന്നുള്ള പോലീസ്‌ സംഘമെത്തി തൊടുപുഴ സ്റ്റേഷനിൽനിന്ന്‌ കൊണ്ടുപോകുന്നു |ഫോട്ടോ: അജേഷ്‌ ഇടവെട്ടി കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരേ നടിയുടെ പീഡനപരാതി ലഭിച്ചതിന് പിന്നാലെ അതീവ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കങ്ങളെല്ലാം. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, ഡി.സി.പി. അശ്വതി ജിജി എന്നിവർ മാത്രമായിരുന്നു കേസ് സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. പരാതിക്കാരിയുടെ മൊഴിയെടുത്തതുപോലും അതീവ രഹസ്യമായിട്ടായിരുന്നു. മറ്റ് പോലീസുകാരെയൊന്നും ഇതുമായി ബന്ധപ്പെടുത്താതിരിക്കാൻ കമ്മിഷണറും ഡി.സി.പി.യും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രഞ്ജിത്തിനെ പിടികൂടിയത് സംബന്ധിച്ച വാർത്ത പുറത്തുവരുമ്പോൾ മാത്രമാണ് കൊച്ചി സിറ്റിയിലെ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും വിവരങ്ങൾ അറിഞ്ഞത്. To advertise here, ഫോർട്ട്കൊച്ചിയിലെ സിനിമാസെറ്റിലാണ് നടിയോട് അപമര്യാദയായി സംവിധായകൻ രഞ്ജിത്ത് പെരുമാറിയത്. രണ്ടുമാസം മുൻപാണ് സംഭവമെന്നാണ് സൂചന. പരാതി പോലീസിലേക്കെത്തും മുന്നേ ഒത്തുതീർപ്പാക്കാൻ ശ്രമമുണ്ടായെന്നും സൂചനയുണ്ട്. എന്നാൽ, നടി പരാതിയുമായി മുന്നോട്ടുപോവുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് നടിയുടെ വിശദമായ മൊഴിയെടുത്തതിന് പിന്നാലെ പ്രാഥമികമായ അന്വേഷണം കമ്മിഷണറുടെ നേതൃത്വത്തിൽതന്നെ നടത്തുകയും പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ പോലീസ് സ്‌റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് സൂചന. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് പിന്നാലെ തന്നെ രഞ്ജിത്തിനെ അറസ്റ്റ് ചെയ്യാൻ ഉന്നതങ്ങളിൽനിന്ന് നിർദേശം ലഭിക്കുകയായിരുന്നു. ഇതാണ് രഞ്ജിത്തിന്റെ കാർതടഞ്ഞ് പ്രത്യേകസംഘം പിടിക്കാനുള്ള കാരണം. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന ബോബി കുര്യനെയും മറ്റൊരാളെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. അറസ്റ്റുണ്ടെന്ന് അറിഞ്ഞ് രഞ്ജിത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നും വിവരമുണ്ട്. തൊടുപുഴ പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം കൊച്ചി പോലീസിന് കൈമാറുകയായിരുന്നു. രഞ്ജിത്ത് അറസ്റ്റിൽ : സ്വന്തം സിനിമാ സെറ്റിൽ യുവനടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ സംവിധായകനും നടനുമായ രഞ്ജിത്ത് കസ്റ്റഡിയിൽ. തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് കാർ തടഞ്ഞുനിർത്തിയാണ് ചൊവ്വാഴ്ച രാത്രി പോലീസ് കസ്റ്റഡിയിൽ എടുത്തത്. നടപടികൾ പൂർത്തിയാക്കിയ ശേഷം കൊച്ചി പോലീസിന് കൈമാറി. രാത്രി ഒരുമണിയോടെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച രഞ്ജിത്തിന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ജനുവരിയിൽ ഫോർട്ട്‌ കൊച്ചിയിലെ സിനിമാ സെറ്റിലെ കാരവനിൽ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. എറണാകുളം സിറ്റി പോലീസ് കമ്മിഷണർക്കാണ് പരാതി ലഭിച്ചത്. കമ്മിഷണറുടെ നിർദേശപ്രകാരം എറണാകുളം നോർത്ത് വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. രണ്ട് ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി ഡി.സി.പി. അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും രൂപവത്കരിച്ചു. Content Highlights: Director Ranjith taken into custody following sexual assault allegations by an actress., The incident allegedly occurred at a film set in Fort Kochi in early 2026., Kochi City Police conducted a highly confidential investigation led by the Commissioner., Ranjith faces charges including sexual assault and outraging the modesty of a woman., Legal proceedings are currently underway after his medical examination. Published: 01 Apr 2026, 04:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അറസ്റ്റ് ഭയന്ന് രക്ഷപ്പെടാൻ നീക്കം, കാർ തടഞ്ഞ് SIT; പോലീസുക… | Boolokam