അറിയുന്നുണ്ടോ... ഒറ്റല്ലൂരിനും ദാഹിക്കുന്നു

അറിയുന്നുണ്ടോ... ഒറ്റല്ലൂരിനും ദാഹിക്കുന്നു

M
MathrubhumiSource Link
കരിങ്കുന്നം : വേനൽ കനത്തതോടെ കരിങ്കുന്നം പഞ്ചായത്തിലെ ഒറ്റല്ലൂർ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. വർഷങ്ങളായി തുടരുന്ന ദുരിതത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മേഖലയിലെ എട്ടോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി കിലോമീറ്ററുകൾ നടക്കേണ്ട അവസ്ഥയിലുള്ളത്. To advertise here, വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പ്രദേശത്തിന് വെറും 400 മീറ്റർ അകലെവരെ എത്തിയിട്ടുണ്ട്. അവിടെനിന്ന്‌ കണക്ഷൻ നീട്ടി നൽകിയാൽ തീരാവുന്ന പ്രശ്നമേ നിലവിലുള്ളൂ. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും പൈപ്പ് ലൈൻ നീട്ടുന്നതിനോ പുതിയ കണക്ഷനുകൾ നൽകുന്നതിനോ അധികൃതർ താത്‌പര്യം കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഫലം കാണാത്ത പരാതികൾ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി ഓഫീസുകളിലും ഗ്രാമപ്പഞ്ചായത്തിലും നാട്ടുകാർ നിരന്തരം നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറുകയാണ്. കുന്നിൻപ്രദേശമായതിനാൽ ഇവിടെ കിണറുകൾ വേഗത്തിൽ വറ്റുന്ന സാഹചര്യമാണ്. നിലവിലുള്ള പൈപ്പ് ലൈൻ 400 മീറ്റർ കൂടി നീട്ടി എട്ട് കുടുംബങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കണം. അടിയന്തരമായി പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം. Published: 30 Mar 2026, 12:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അറിയുന്നുണ്ടോ... ഒറ്റല്ലൂരിനും ദാഹിക്കുന്നു — Mathrubhumi |… | Boolokam