അറിവദ്‌ഭുതത്തിലേക്ക് മഅദിൻ അക്കാദമി 'ബിദായ' പഠനാരംഭം

അറിവദ്‌ഭുതത്തിലേക്ക് മഅദിൻ അക്കാദമി 'ബിദായ' പഠനാരംഭം

M
MathrubhumiSource Link
മലപ്പുറം : മഅദിൻ അക്കാദമിക്കു കീഴിൽ മതഭൗതിക സമന്വയ വിദ്യാഭ്യാസം നേടുന്നവരുടെ പഠനാരംഭമായ 'ബിദായ-26' നടന്നു. 5000 വിദ്യാർഥികളുടെ പുതിയ അധ്യയനവർഷത്തെ പഠനാരംഭത്തിനാണ് തുടക്കമായത്. മഅദിൻ കാമ്പസിൽനടന്ന ചടങ്ങിന് സമസ്ത സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വംനൽകി. To advertise here, ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ കർമശാസ്ത്രഗ്രന്ഥം ഫത്ഹുൽ മുഈനിന്റെ ആദ്യ വാചകങ്ങൾ അദ്ദേഹം വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്തു. മഅദിൻ അക്കാദമിയിലെ ആറാംക്ലാസ് മുതൽ പി.ജി. വരെ സൗജന്യ പഠനം നടത്തുന്ന വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. ജെ.ആർ.എഫും നെറ്റും വ്യത്യസ്ത ദേശീയ, അന്തർദേശീയ സർവകലാശാലകളിലേക്കുള്ള പ്രവേശനങ്ങളും കേരളത്തിനകത്തും പുറത്തുമായുള്ള വ്യത്യസ്ത മേഖലകളിലെ മികവാർന്ന നേട്ടങ്ങളും സാങ്കേതിക രംഗത്തെ ക്രിയാത്മക സംഭാവനകളുമായി മഅദിൻ കഴിഞ്ഞ അധ്യയനവർഷം അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയിരുന്നു. ചൈനീസ് ഭാഷയിൽ ജെ.ആർ.എഫ്. ലഭിച്ച ആശിഖ് അദനി ഈ വർഷത്തെ മഅദിൻ ഗോൾഡൻ അവാർഡിന് അർഹനായി. മർക്കസ് തഖസ്സുസിൽ ഒന്നാംറാങ്ക് നേടിയ ജദീർ അദനി കൂട്ടിലങ്ങാടി, സഅദിയ്യ തഖസ്സുസിൽ ഫിഖ്ഹ് ശാഫിഈ വിഭാഗത്തിൽ ഒന്നാംറാങ്ക് നേടിയ ശാഹിദ് അദനി പാലക്കാട്, അറബിക് സാഹിത്യത്തിൽ ഒന്നാംറാങ്ക് നേടിയ അജ്മൽ അദനി വെളിയങ്കോട് എന്നിവരെ ആദരിച്ചു. പരിപാടിയിൽ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹമ്മദ് കബീർ ബുഖാരി, സയ്യിദ് നിയാസ് അൽബുഖാരി, പി. ഇബ്രാഹീം ബാഖവി മേൽമുറി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സുലൈമാൻ ഫൈസി കിഴിശ്ശേരി, മൂസ ഫൈസി ആമപ്പൊയിൽ, അബൂബക്കർ അഹ്‌സനി പറപ്പൂർ തുടങ്ങിയവർ സംസാരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അറിവദ്‌ഭുതത്തിലേക്ക് മഅദിൻ അക്കാദമി 'ബിദായ' പഠനാരംഭം — Math… | Boolokam