അറേബ്യൻ കുതിര ചാമ്പ്യൻഷിപ്പ്; ഡി സിറാജ് ജേതാവ്

അറേബ്യൻ കുതിര ചാമ്പ്യൻഷിപ്പ്; ഡി സിറാജ് ജേതാവ്

M
MathrubhumiSource Link
ദുബായ് : അറേബ്യൻകുതിരകളുടെ ലോകോത്തര സൗന്ദര്യമത്സരമായ ഇരുപത്തിമൂന്നാമത് ദുബായ് ഇന്റർനാഷണൽ അറേബ്യൻ ഹോഴ്‌സ് ചാംപ്യൻഷിപ്പിൽ ദുബായ് സ്റ്റഡിന്റെ 'ഡി സിറാജ്' ജേതാവായി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സമാപിച്ച വാശിയേറിയ പോരാട്ടത്തിനൊടുവിൽ സ്റ്റാലിയൻ വിഭാഗത്തിലാണ് ഡി സിറാജ് ഒന്നാമതെത്തിയത്. യു.എ.ഇ. കാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി വിജയിയെ കിരീടമണിയിച്ചു. ലോകത്തിലെ ഏറ്റവുംമികച്ച 155 അറേബ്യൻകുതിരകളാണ് ഇത്തവണ ചാംമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. അറേബ്യൻ കുതിരകളുടെ ആഭിജാത്യവും സൗന്ദര്യവും കരുത്തും വിളിച്ചോതുന്ന പ്രകടനങ്ങൾകൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെവേദി. മൊത്തം 40 ലക്ഷം ഡോളറാണ് (4 മില്യൺ ഡോളർ) സമ്മാനത്തുകയായി വിജയികൾക്ക് നൽകിയത്. To advertise here, അറേബ്യൻകുതിരകളുടെ സൗന്ദര്യമത്സരങ്ങളിൽ ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട വേദിയായി ദുബായ് ചാമ്പ്യൻഷിപ്പ് മാറിയെന്ന് സംഘാടകർ വ്യക്തമാക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് അന്താരാഷ്ട്ര തലത്തിലുള്ള പങ്കാളിത്തം ഇത്തവണ വർധിച്ചിട്ടുണ്ട്. മത്സരത്തിന്റെ സാങ്കേതിക നിലവാരവും മികച്ചതായിരുന്നുവെന്ന് വിധികർത്താക്കളും നിരീക്ഷിച്ചു. വർഷങ്ങളായി പ്രാദേശികമായി കുതിരകളെ വളർത്തുന്നതിലും അവയുടെ വംശശുദ്ധി നിലനിർത്തുന്നതിലും ദുബായ് നടത്തുന്ന ശ്രമങ്ങൾക്ക് ലഭിച്ച വലിയഅംഗീകാരമായാണ് ഉടമകളും ഉദ്യോഗസ്ഥരും ഈ വിജയത്തെ കാണുന്നത്. മികച്ചസംഘാടനവും ആധുനിക സംവിധാനങ്ങളും ഈ മത്സരത്തെ ആഗോള ശ്രദ്ധാകേന്ദ്രമാക്കുന്നതിൽ വലിയപങ്കുവഹിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടി. Published: 07 Apr 2026, 01:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അറേബ്യൻ കുതിര ചാമ്പ്യൻഷിപ്പ്; ഡി സിറാജ് ജേതാവ് — Mathrubhum… | Boolokam