അലറൻ സിംഹത്തിന്റെ മുൻകോപം വരുത്തിയ വിന എന്താണെന്നോ?

അലറൻ സിംഹത്തിന്റെ മുൻകോപം വരുത്തിയ വിന എന്താണെന്നോ?

M
MathrubhumiSource Link
ഗീത പി.എ. കല്ലട Last Updated: 28 March 2026, 10:00 AM IST അലറൻ സിംഹത്തിന്റെ മുൻകോപം ചെല്ലമണിക്കാട്ടിൽ വരുത്തിയ ആപത്തിന്റെ കഥ. ചെല്ലമണിക്കാട്ടിലെ രാജാവായ അലറൻ സിംഹം മഹാ മുൻകോപക്കാരനാണ്. ചെറിയൊരു പ്രശ്നം ഉണ്ടാായാൽ മതി, അലറിവിളിച്ച് ബഹളമുണ്ടാക്കും. To advertise here, ''ദേഷ്യക്കാരൻ സിംഹത്താൻ പേടിപ്പിക്കും സിംഹത്താൻ അലറനു കോപം വന്നാലോ കാര്യം തീർന്നതു കേട്ടോളൂ!'' ഒരുദിവസം അലറന്റെ പുന്നാരമോനായ സിംഹക്കുട്ടൻ കാടുകാണാനിറങ്ങി. അപ്പോഴൊരു സംഭവമുണ്ടാായി. ഒരു ഉണങ്ങിയ മരച്ചില്ല ഒടിഞ്ഞ് സിംഹക്കുട്ടന്റെ പുറത്ത് വീണു. ''ഹമ്മേ...!'' സിംഹക്കുട്ടൻ കരഞ്ഞുവിളിച്ചുകൊണ്ട് അച്ഛനായ സിംഹരാജന്റെ മുന്നിലെത്തി. വിവരമറിഞ്ഞപ്പോൾ സിംഹരാജന് കോപം വന്നു. ''ഹും! കാട്ടിലെ മരങ്ങൾ മുഴുവൻ നശിപ്പിക്കുക!'', സിംഹരാജൻ കല്പിച്ചു. അടുത്തനിമിഷം മൃഗങ്ങൾ പണിതുടങ്ങി. ചിലർ മരച്ചുവടുകളിലെ മണ്ണ് തുരന്നുമാറ്റി. മറ്റുചിലർ വേരുകൾ കരണ്ടുമുറിച്ചു. വലിയ മൃഗങ്ങൾ മരങ്ങൾ തള്ളി മറിച്ചിട്ടു. ആനകൾ മരങ്ങൾ വേരോടെ പിഴുതുമാറ്റി. മരങ്ങളിൽ താമസിച്ചിരുന്ന കിളികളും മറ്റു ജീവികളുമെല്ലാം പേടിച്ച് നാടുവിട്ടു. ''വെട്ടിനിരത്തീകാടെല്ലാം മുറിച്ചുമാറ്റി മരമെല്ലാം അലറൻ ചൊന്നതുകേട്ടില്ലേൽ ആപത്താണേ സൂക്ഷിച്ചോ!'' ദിവസങ്ങൾക്കുള്ളിൽ ചെല്ലമണിക്കാട്ടിലെ മരങ്ങളെല്ലാം നിലംപൊത്തി. അപ്പോഴെന്തുപറ്റി? എപ്പോഴും വെയിലുതന്നെ വെയില്! ചൂട് കൂടി. മഴമേഘങ്ങൾ അപ്രത്യക്ഷമായി. പുഴകളും അരുവികളും കുളങ്ങളുമെല്ലാം വറ്റിവരണ്ടു. ചെടികളും പുല്ലുകളുമെല്ലാം ഉണങ്ങിക്കരിഞ്ഞു. തുള്ളിവെള്ളം കിട്ടാനില്ലാതെ പൊരിവെയിലിൽ മൃഗങ്ങൾ തളർന്നുവീണു. ഒടുവിൽ സിംഹരാജാവിനും ബാക്കിയുള്ള മൃഗങ്ങൾക്കും അടുത്ത കാട്ടിൽ രക്ഷതേടേണ്ടിവന്നു. തന്റെ ദേഷ്യമാണ് എല്ലാറ്റിനും കാരണമെന്ന് അലറന് മനസ്സിലായി. വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികൾ ആപത്തുണ്ടാക്കുമെന്ന് കൂട്ടുകാർക്കും മനസ്സിലായില്ലേ? Content Highlights: The dangers of impulsive decision-making, The vital role of forests in maintaining ecological balance, How anger negatively impacts a community, The importance of thoughtful leadership Published: 28 Mar 2026, 10:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അലറൻ സിംഹത്തിന്റെ മുൻകോപം വരുത്തിയ വിന എന്താണെന്നോ? — Mathr… | Boolokam