ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി ഉപയോഗിച്ചിരുന്ന വിമാനം തകർത്തതായി ഇസ്രേയൽ സൈന്യം. ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിൽ കഴിഞ്ഞദിവസം രാത്രി നടന്ന ആക്രമണത്തിലാണ് വിമാനം തകർത്തതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. To advertise here, ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ആഭ്യന്തര-അന്താരാഷ്ട്ര യാത്രകൾക്കായി ഉപയോഗിച്ചിരുന്ന വിമാനമാണ് ആക്രമണത്തിൽ നശിപ്പിച്ചതെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. അതേസമയം, ഇതുസംബന്ധിച്ച കൂടുതൽവിവരങ്ങൾ ലഭ്യമായിട്ടില്ല. ടെഹ്‌റാനിലെ ഏറ്റവും പഴക്കമേറിയ വിമാനത്താവളമാണ് മെഹ്‌റാബാദ് വിമാനത്താവളം. ഇറാനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം കൂടിയാണിത്. ഇതിനുപുറമേ ഇറാൻ വ്യോമസേനയുടെ വിമാനങ്ങളടക്കമുള്ളതും മെഹ്‌റാബാദ് വിമാനത്താവളത്തിലാണ്. ഇറാനുനേരേ ഇസ്രയേലും യുഎസും സംയുക്തമായി ആക്രമണം ആരംഭിച്ചതിന് പിന്നാലെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയെ വധിച്ചിരുന്നു. ഖമനേയിയുടെ ഓഫീസ് ഉൾപ്പെടെ ലക്ഷ്യമിട്ടും ആദ്യദിവസങ്ങളിൽ ഇസ്രയേലും യുഎസും ആക്രമണം നടത്തിയിരുന്നു. Content Highlights: Israel claims destruction of a jet used by Ayatollah Ali Khamenei., The strike occurred at Tehran's Mehrabad International Airport., The aircraft was utilized for both domestic and international official travel., Ongoing escalation between Israel, the US, and Iran. Published: 16 Mar 2026, 06:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അലി ഖമനേയി ഉപയോഗിച്ചിരുന്ന വിമാനവും തകർത്തെന്ന് ഇസ്രയേൽ; ആക്രമണം വിമാനത്താവളത്തിൽ
M
MathrubhumiSource Link
about 2 months ago