രമേശ്ചന്ദ്രവര്‍മ ആര്‍. Last Updated: 24 March 2026, 11:00 AM IST അല്ലിയും മല്ലിയും എന്ന രണ്ട് കുഞ്ഞിപ്പൂച്ചകളുടെ കഥ വായിച്ചോളൂ... അമ്മിണിക്കുട്ടിയും ഏട്ടൻ അപ്പുണ്ണിക്കുട്ടനും താമസിച്ചിരുന്ന വീടിന്റെ തട്ടുമ്പുറത്തായിരുന്നു ചക്കിപ്പൂച്ചയുടെ താമസം. ഒരു പാവം പൂച്ചയായിരുന്നു ചക്കി. പാൽ കട്ടുകുടിക്കുകയേയില്ല! ആരെങ്കിലും ഭക്ഷണം കൊടുത്താൽ മാത്രം കഴിക്കും. അമ്മിണിയും അപ്പുണ്ണിയും ഭക്ഷണം കഴിക്കുമ്പോൾ ഒരു വിഹിതം ചക്കിപ്പൂച്ചയ്ക്കും കൊടുക്കും! To advertise here, ദിവസവും രാവിലെ അമ്മ നല്ല പലഹാരമുണ്ടാക്കി, സ്‌കൂളിലേക്ക് പോവുംമുൻപ് അമ്മിണിക്കും അപ്പുണ്ണിക്കും നൽകും. ഒരു ദിവസം, വീടിന്റെ മൂലയിൽ ദാ ചക്കിപ്പൂച്ച പ്രസവിച്ചിരിക്കുന്നു. രണ്ടു നല്ല കുഞ്ഞിപ്പൂച്ചകൾ! അമ്മിണിയും അപ്പുണ്ണിയും പൂച്ചക്കുഞ്ഞുങ്ങൾക്ക് അല്ലി! മല്ലി! എന്ന് പേരിട്ടു. വയറുവിശന്നാൽ അല്ലിയും മല്ലിയും ചിണുങ്ങും. ''ങ്യാവൂ! ങ്യാവൂ!....'' അല്ലിയും മല്ലിയും ചിണുങ്ങുന്നത് കേൾക്കുമ്പോൾ അമ്മിണിയും അപ്പുണ്ണിയും പറയും; ''അല്ലീ! മല്ലീ! കരയല്ലേ! വയറുവിശന്നാൽ പാലുതരാം! പാലുകുടിച്ചുകഴിഞ്ഞാലോ തുള്ളിച്ചാടാം മുറ്റത്ത്!'' ഇതുകേൾക്കുമ്പോൾ, അല്ലിക്കും മല്ലിക്കും ഉത്സാഹമാവും. അവർ ഓരോ സർക്കസ് വിദ്യകൾ കാട്ടി അപ്പുണ്ണിയെയും അമ്മിണിയെയും രസിപ്പിക്കും. നിലത്ത് കുഞ്ഞിവാലിട്ടടിച്ച്, വാലിൽ പരസ്പരം കടിച്ചുതൂങ്ങിയും കടിപിടികൂടിയും കുത്തിമറിഞ്ഞും അവർ കളിച്ചുതിമിർക്കും. ഒരു ദിവസം, അല്ലിയും മല്ലിയും മുറ്റത്ത് കളിച്ചുരസിക്കുകയായിരുന്നു. അപ്പോൾ, അതുവഴി പാണ്ടൻ നായ ഓടിവന്നു. പാണ്ടൻ നായ പാവമൊരു നായയായിരുന്നു. മുറ്റത്ത് തുള്ളിച്ചാടി കളിച്ചുകൊണ്ടിരുന്ന അല്ലിപ്പൂച്ചയെയും മല്ലിപ്പൂച്ചയെയും നോക്കി പാണ്ടൻ പറഞ്ഞു. ''അല്ലീ! മല്ലീ! സൂക്ഷിച്ചോ! കണ്ടനെ നന്നായ് സൂക്ഷിച്ചോ! കണ്ടൻ വന്നാൽ പറയേണം ഞാനിവിടില്ലേ കാവലിനായ്!'' കുഞ്ഞിപ്പൂച്ചകൾക്ക് സന്തോഷമായി. അല്പനേരം കഴിഞ്ഞപ്പോൾ അതാവരുന്നു കണ്ടൻപൂച്ച! അവൻ തുറിച്ചുനോക്കി നീണ്ട വാല് നിലത്തടിച്ച് മീശ നക്കിമിനുക്കിക്കൊണ്ട് ചാടിവീണു. പൂച്ചക്കുഞ്ഞുങ്ങൾ പേടിച്ച് പമ്മിപ്പമ്മി, തൊഴുത്തിന്റെ പിന്നിലൊളിച്ചിരുന്ന പാണ്ടൻ നായയെ വിളിച്ചുകരഞ്ഞു. ''ങ്യാവൂ! ങ്യാവൂ! കണ്ടൻ വന്നേ! രക്ഷിക്കണേ!'' പാണ്ടൻ നായ ബൗ! ബൗ! എന്ന് കുരച്ചുകൊണ്ടോടിവന്നു. കണ്ടൻപൂച്ച ജീവനുംകൊണ്ടോടി മരത്തിൽ കയറി രക്ഷപ്പെട്ടു. പിന്നീട് ഒരിക്കലും കണ്ടൻപൂച്ച അല്ലിപ്പൂച്ചയെയും മല്ലിപ്പൂച്ചയെയും ദ്രോഹിക്കാൻ വന്നിട്ടില്ല. Content Highlights: A heartwarming tale of friendship between kittens and a neighborhood dog, Teaches children about empathy, kindness, and looking out for one another, Features engaging rhyming verses that appeal to early readers, A classic moral story suitable for bedtime reading. Published: 24 Mar 2026, 11:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അല്ലിയും മല്ലിയും ആരാണെന്നറിയാമോ? പാണ്ടൻനായ അവരെ സഹായിച്ച കഥ ഇതാ...
M
MathrubhumiSource Link
about 2 months ago