ആറാട്ടോടെ കലഞ്ഞൂർ ഉത്സവം കൊടിയിറങ്ങി To advertise here, കലഞ്ഞൂർ : ആർപ്പുവിളികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ തലപ്പൊക്കത്തോടെ കുളമാക്കിൽ പാർഥസാരഥിയും കീഴൂട്ട് വിശ്വനാഥനും വഴുവാടി ശ്രീകണ്ഠനും നടന്നെത്തി. കിഴക്കേ ആൽത്തറ മണ്ഡപത്തിലൂടെ കിഴക്കേ ഗോപുരം കടന്ന് അവർ അകത്തേക്ക് കയറിയപ്പോൾ ആർപ്പുവിളികൾ ക്ഷേത്രത്തിൽ മുഴങ്ങി. പുഷ്പവൃഷ്ടിയോടെയാണ് ഗജവീരന്മാരെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ കൊടിയിറക്കം നടന്നു. ഇതിന് ശേഷം ഗണപതി ക്ഷേത്രത്തിന് അരികിലായി ഗജവീരന്മാർക്ക് ആനയൂട്ടും നടത്തി. ക്ഷേത്രം ചെയർമാൻ പ്ലാസ്ഥാനത്ത് മഠത്തിൽ രാമരു വാസുദേവൻപോറ്റിയും മേൽശാന്തി ജിതേഷ് രാമരുപോറ്റിയും ആനയൂട്ടിന് നേതൃത്വം നൽകി. ഉത്സവത്തിന് സമാപനംകുറിച്ച് വൈകീട്ട് ക്ഷേത്രത്തിൽനിന്ന് ആറാട്ട് ഘോഷയാത്ര പുറപ്പെട്ടു. കല്ലൂർ ജയന്റെ നേതൃത്വത്തിൽ അറുപതോളം കലാകാരന്മാരുടെ മേജർ സെറ്റ് പഞ്ചാരിമേളം, ഹരിപ്പാട് മുരുകദാസ്, കോട്ടയം അഖിൽ എന്നിവരുടെ നാഗസ്വരക്കച്ചേരിയും ഘോഷയാത്രയ്ക്ക് അകമ്പടിയേകി. കിഴക്കേ ആൽത്തറ മണ്ഡപം വഴി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള വലിയതോട്ടിലെ ആറാട്ട് കടവിലായിരുന്നു ആറാട്ട്. Published: 27 Mar 2026, 02:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
