രാമനാട്ടുകര : ഒരുവർഷം നീണ്ടുനിന്ന അഴിഞ്ഞിലം എ.യു.പി. സ്കൂൾ നവതി ആഘോഷസമാപനവും സ്കൂൾ വാർഷികവും ആഘോഷിച്ചു. ഡോ. അനിൽ ചേലേമ്പ്ര സമാപനപരിപാടി ഉദ്ഘാടനംചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ ഗീതാഞ്ജലി വിജയൻ അധ്യക്ഷത വഹിച്ചു. To advertise here, വിവിധമേഖലകളിൽ പ്രശസ്തിതെളിയിച്ച സന്തോഷ് ആവത്താൻ, പ്രശോബ്, വിഘ്‌നേഷ് രാജ് ആൻഡ് പ്രിമ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ. പ്രസിഡന്റ് കെ. ജിജേഷ്, പ്രധാനാധ്യാപിക എം. സജിത, സ്കൂൾ മാനേജർ ടി.പി. മനോജ്, എസ്. ഉണ്ണികൃഷ്ണൻ, കെ.പി. കുട്ടിമോൻ, പി.വി. മുഹമ്മദ് റാഫി, ആയിഷ മെഹർ, എൻ.എസ്. നിധിൻ ശ്യാം എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥികളുടെ പരിപാടികൾ, കുട്ടികളുടെ പരിപാടികൾ എന്നിവയും അരങ്ങേറി. Published: 03 Apr 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അഴിഞ്ഞിലം എ.യു.പി. സ്കൂൾ നവതി ആഘോഷം സമാപിച്ചു
M
MathrubhumiSource Link
about 1 month ago