അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസിനായി അണിചേരണം -കെ.ജി.ഒ.എ.

അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസിനായി അണിചേരണം -കെ.ജി.ഒ.എ.

M
MathrubhumiSource Link
കാഞ്ഞങ്ങാട് : അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവീസിനായി അണിചേരണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ.) 42-ാം ജില്ലാ സമ്മേളനം അഭ്യർഥിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. പി. ശ്രീദേവി സംഘടനാ പ്രമേയം അവതരിപ്പിച്ചു. To advertise here, സമ്മേളനത്തിന് സമാപനം കുറിച്ച് ഗസറ്റഡ് ജീവനക്കാരുടെ പ്രകടനവും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ. ജില്ലാ പ്രസിഡന്റ്‌ ഡോ. സി.എസ്. സുമേഷ് അധ്യക്ഷനായി. കെ.ജി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. സിജി സോമരാജൻ, ഡോ. പി. ശ്രീദേവി, വി. ചന്ദ്രൻ, കെ.വി. രാഘവൻ, ഡി.എൽ. സുമ, സി.എം. സുധീഷ്‌കുമാർ, ജില്ലാ സെക്രട്ടറി മധു കരിമ്പിൽ, കെ. രാജഗോപാലൻ എന്നിവർ സംസാരിച്ചു. Published: 17 Mar 2026, 04:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസിനായി അണിചേരണം -കെ.… | Boolokam